Business
ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ; കൊച്ചി ലുലുമാളിൽ നാളെ മുതൽ 41 മണിക്കൂർ ഇടവേളയില്ലാത്ത ഷോപ്പിങ്
കൊച്ചി ലുലു മാൾ അടയ്ക്കുക തിങ്കളാഴ്ച പുലർച്ചെ രണ്ടിന്
കൊച്ചി | ലുലുമാളിൽ 41 മണിക്കൂർ ഇടവേളയില്ലാത്ത ഷോപ്പിങ് നാളെ (ശനി) തുടങ്ങും. ലുലു ഓൺ സെയിലിന്റെയും ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയിലിന്റേയും ഭാഗമായിട്ടാണ് നാളെ മുതൽ 41 മണിക്കൂർ നോൺ സ്റ്റോപ്പ് ഷോപ്പിങ് നടക്കുക. ശനിയാഴ്ച രാവിലെ 9ന് തുറക്കുന്ന മാൾ ഇടവേളയില്ലാതെ 13ന് പുലർച്ചെ 2 വരെ തുറന്ന് പ്രവർത്തിക്കും. 50 ശതമാനം കിഴിവിലുള്ള മെഗാ ഷോപ്പിങ്ങിൽ പങ്കാളികളാകാൻ ഇതുവഴി കൂടുതൽ സന്ദർശകർക്ക് കഴിയും. ലുലു പ്രഖ്യാപിച്ച ഓഫർ വിൽപനയ്ക്ക് വൻ ജനപങ്കാളിത്തമാണ് രേഖപ്പെടുത്തുന്നത്. കൊച്ചി ലുലു മാൾ അടക്കമുള്ള സംസ്ഥാനത്തെ എല്ലാ മാളുകളിലും ഡെയ്ലികളിലും രാത്രി വൈകിയും വിൽപന തുടരുകയാണ്.
ലുലു ഓൺ സെയിലിന് ഒപ്പം തന്നെ ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ ഫ്ളാറ്റ് ഫിഫ്റ്റി സെയിലുമാണ് നടക്കുന്നത്. എൻഡ് ഓഫ് സീസൺ സെയിലുടെ ലുലു ഫാഷൻ സ്റ്റോറിൽ വില കിഴിവ് ഈ മാസം 19വരെ ലഭിക്കും. അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകൾ ലുലു ഓൺ സെയിലിന്റെ ഭാഗമാണ്. കൂടാതെ 50 ശതമാനം വിലക്കുറവിൽ ലുലു കണക്ട് , ലുലു ഫാഷൻ, ലുലു ഹൈപ്പർ എന്നിവയിൽ നിന്നും സാധനങ്ങൾ വാങ്ങുവാൻ ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെയും അവസരം ഒരുക്കിയിരിക്കുന്നത്.
ഇലക്ട്രോണികിസ് ആൻഡ് ഹോം അപ്ലയൻസ് ഉത്പ്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടിൽ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവിൽ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പറിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാൻ സാധിക്കും.
Lulu Online India Shopping APP വഴിയും www.luluhypermarket.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ വിലകുറവിൽ ഉൽപ്പന്നങ്ങൾ വാങ്ങൻ കഴിയും.