Connect with us

International

വിമാനത്തിലെ ശുചിമുറിയില്‍ ഫോണ്‍: പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് അറസ്റ്റില്‍

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Published

|

Last Updated

വാഷിങ്ടന്‍ | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ വിമാനത്തിലെ ശുചിമുറിയില്‍ നിന്നും പകര്‍ത്തിയ ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് അറസ്റ്റില്‍. ഈസ്റ്റ്കാര്‍ട്ടര്‍ തോംസണ്‍ എന്ന മുപ്പത്താറുകാരനാണ് സംഭവത്തില്‍ അറസ്റ്റിലായത്. കാര്‍ട്ടര്‍ ജോലി ചെയ്യുന്ന വിമാന കമ്പനിക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തു.

വിമാനത്തില്‍ യാത്ര ചെയ്ത നിരവധി പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ പ്രതി ചിത്രീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇരയാക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. നോര്‍ത്ത് കാരലൈനയില്‍നിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിന്റെ ശുചിമുറിയില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയാണ് കാമറ ഓണ്‍ചെയ്ത നിലയില്‍ മൊബൈല്‍ഫോണ്‍ കണ്ടെത്തിയത്. തൊട്ടടുത്ത ശുചിമുറി പ്രവര്‍ത്തനരഹിതമാണെന്നു പറഞ്ഞ് ഐഫോണ്‍ ഘടിപ്പിച്ച ശുചിമുറിയിലേക്ക് തന്നെ ഇയാള്‍ കുട്ടിയെ പറഞ്ഞുവിടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഈ കമ്പനിയുടെ പല വിമാനങ്ങളിലെയും ശുചിമുറിയില്‍ ഫോണ്‍ ഉപയോഗിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയതായി കണ്ടെത്തി.

7,9,11, വയസുകളിലുള്ള പെണ്‍കുട്ടികളുടെ ദൃശ്യങ്ങളാണ് ഇയാള്‍ പകര്‍ത്തിയത്. എഫ്.ബി.ഐ നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ഐക്ലൗഡ് അക്കൗണ്ടില്‍നിന്ന് നിരവധി പെണ്‍കുട്ടികളുടെ നഗ്നദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.