Connect with us

Uae

ലണ്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

എമിറേറ്റ്സും ഇത്തിഹാദ് എയര്‍വേയ്സും വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു.

Published

|

Last Updated

ദുബൈ | തീപ്പിടിത്തത്തെ തുടര്‍ന്ന് താത്ക്കാലികമായി അടച്ചിരുന്ന ലണ്ടന്‍ ഹീത്രോ വിമാനത്താവളം വീണ്ടും തുറന്നു. എമിറേറ്റ്സും ഇത്തിഹാദ് എയര്‍വേയ്സും വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു.

വെള്ളിയാഴ്ചയായിരുന്നു വിമാനത്താവളം താത്ക്കാലികമായി അടച്ചത്. ഇതോടെ എമിറേറ്റ്സും ഇത്തിഹാദും നിരവധി വിമാനങ്ങള്‍ റദ്ദാക്കി. യു എ ഇയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാരെ ബാധിച്ച യാത്രാ തടസ്സം നീക്കാന്‍ അധികൃതര്‍ വേഗത്തില്‍ ഇടപെട്ടിരുന്നു.

ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഹീത്രോയിലേക്കുള്ള വിമാന സര്‍വീസുകളും അബൂദബിയില്‍ നിന്നുള്ള സര്‍വീസുകളും പുനരാരംഭിച്ചതായി ഇരു എയര്‍ലൈനുകളും അറിയിച്ചു.

 

Latest