Connect with us

National

കാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയെതുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കി; ദേശീയ പാത അടച്ചു

24 മണിക്കൂര്‍ പത്ത് ജില്ലകളില്‍ ഹിമപാത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Published

|

Last Updated

ശ്രീനഗര്‍| കാശ്മീരില്‍ വിവിധ ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച. മഞ്ഞു വീഴ്ചയെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ദേശീയപാത അടച്ചു.  24 മണിക്കൂര്‍ പത്ത് ജില്ലകളില്‍ ഹിമപാത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റദ്ദാക്കിയ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടിയിരുന്നവര്‍ക്ക് അധികചാര്‍ജുകളില്ലാതെ അടുത്ത വിമാനത്തില്‍ യാത്രാ സൗകര്യം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ആദ്യം താല്‍കാലികമായി റദ്ദാക്കിയ വിമാനസര്‍വീസുകള്‍ വെള്ളിയാഴ്ച രാവിലെ പത്തോടെ പൂര്‍ണ്ണമായും റദ്ദാക്കുകയായിരുന്നു. മഞ്ഞുവീഴ്ചയെ തുടര്‍ന്നുണ്ടായ കാഴ്ചപരിമിതിയാണ് വിമാനങ്ങള്‍ റദ്ദാക്കാനുള്ള സാഹചര്യം ഉണ്ടാക്കിയത്. രംബാന്‍ ജില്ലയിലെ മെഹറിലുണ്ടായ മണ്ണിടിച്ചില്‍ ദേശീയ പാതയിലെ ഗതാഗതം തടസപെട്ടിരുന്നു. ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റുകളുടെ നിര്‍ദേശങ്ങളില്ലാതെ യാത്രചെയ്യരുതെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയും ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്.

 

Latest