Kerala
വര്‍ക്കലയില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജില്‍ അപകടം: 15 പേര്‍ക്ക് പരുക്ക്
രണ്ടുപേരുടെ നില ഗുരുതരമാണ്
തിരുവനന്തപുരം | വര്‍ക്കല ബീച്ചില്‍ ശക്തമായ തിരയില്‍പെട്ട് ഫ്‌ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരികള്‍ തകര്‍ന്ന് 15 പേര്‍ക്ക് പരുക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. ശക്തമായ തിരയെ തുടര്‍ന്ന് ഫ്‌ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരികള്‍ തകരുകയും കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കടലിലേക്ക് വീഴുകയുമായിരുന്നു. വൈകിട്ട് അഞ്ച് മണിയോടുകൂടിയായിരുന്നു അപകടം നടന്നത്. ലൈഫ് ഗാര്‍ഡുമാരും പ്രദേശത്തുണ്ടായിരുന്നവരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
തീരത്ത് നിന്നു കടലിലേക്കു ഏകദേശം 100 മീറ്റര്‍ നീളത്തിലും 3 മീറ്റര്‍ വീതിയിലുമാണ് കടല്‍പാലം ഒരുക്കിയിരിക്കുന്നത്. ഏകദേശം 700കിലോ ഭാരമുള്ള പ്രത്യേകമായി പാകിയ നങ്കൂരത്തിന്റെ ബലത്തില്‍ 1,400ഓളം പ്ലാസ്റ്റിക് ബ്ലോക്കുകള്‍ ചേര്‍ത്താണ് പാലം നിര്‍മിച്ചിരിക്കുന്നത്.
---- facebook comment plugin here -----