Connect with us

Ongoing News

ഫ്‌ലോട്ടിംഗ് വില്ലകള്‍ വരുന്നു; 50,000 ദിര്‍ഹമുണ്ടോ? ഒരു രാത്രി ഇവിടെ തങ്ങാം

48 ആഡംബര ജലയാന വില്ലകള്‍ ദുബൈയില്‍ നിര്‍മിക്കും.

Published

|

Last Updated

ദുബൈ|അറേബ്യന്‍ ഗള്‍ഫില്‍ ഫ്‌ലോട്ടിംഗ് വില്ലകള്‍ നിര്‍മിക്കാനൊരുങ്ങുകയാണ് എല്‍ ബഹ്റാവി മറൈന്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ്. 48 ആഡംബര ജലയാന വില്ലകള്‍ ഇതിന്റെ ഭാഗമായി ദുബൈയില്‍ നിര്‍മിക്കും. കെമ്പിന്‍സ്‌കി ഫ്‌ലോട്ടിംഗ് പാലസ് റിസോര്‍ട്ട് പദ്ധതിയുടെ ഭാഗമാണ് ആദ്യത്തെ ഫ്‌ലോട്ടിംഗ്, മൊബൈല്‍ വില്ലയായ ‘നെപ്ട്യൂണ്‍’ എന്ന് ഗ്രൂപ്പിന്റെ വാണിജ്യ ഡയറക്ടര്‍ ക്ലോഡിയ ഗോമസ് പറഞ്ഞു.

വില്ലകളാല്‍ ചുറ്റപ്പെട്ട ഫ്‌ലോട്ടിംഗ് ഹോട്ടല്‍ പ്ലാനിന്റെ സവിശേഷതയാണ്. പൂര്‍ത്തിയാകുമ്പോള്‍ വിപണി മൂല്യം 1.6 ബില്യണ്‍ ദിര്‍ഹം ആയിരിക്കും. ലോകത്ത് ഇത്തരത്തിലുള്ള ആദ്യത്തേതാണിത്. മാലിദ്വീപില്‍ ധാരാളം ഫ്‌ലോട്ടിംഗ് വില്ലകളുണ്ട്. പക്ഷേ അവയെല്ലാം ഡോക്ക് ചെയ്തിരിക്കുന്നവയാണ്അദ്ദേഹം പറഞ്ഞു.

രണ്ട് കിടപ്പുമുറി വില്ല 29 മില്യണ്‍ ദിര്‍ഹത്തിനും മൂന്ന് ബെഡ്റൂമിന് 32 മില്യണും നാല് ബെഡ്റൂം 46 മില്യണ്‍ ദിര്‍ഹത്തിനും ലഭിക്കും. എന്നാല്‍ തിരക്കേറിയ സീസണില്‍, ഈ വില്ലകള്‍ ഒരു രാത്രിക്ക് ഏകദേശം 50,000 ദിര്‍ഹം വാടകക്ക് നല്‍കും. ഓരോ വില്ലക്കും ആറ് പേരടങ്ങുന്ന ജീവനക്കാരുമുണ്ടാവും.

 

 

Latest