Connect with us

Kerala

കേരളത്തില്‍ അഴിമതികളുടെ കുത്തൊഴുക്ക്; സാമ്പത്തിക മാനേജ്‌മെന്റ് പരാജയം: കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍

'കടമെടുക്കുന്നതിനൊക്കെ പരിധിയുണ്ട്. എന്നാല്‍, അതൊക്കെ കടന്നാണ് കേരളത്തിന്റെ കടമെടുപ്പ്.'

Published

|

Last Updated

തിരുവനന്തപുരം | കേരള സര്‍ക്കാറിനെ കടന്നാക്രമിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേരളത്തില്‍ അഴിമതികളുടെ കുത്തൊഴുക്കാണെന്ന് തിരുവനന്തപുരത്ത് എന്‍ ഡി എ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പ്രസംഗിക്കവേ നിര്‍മല പറഞ്ഞു. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതിയെല്ലാം അവയില്‍ ചിലത് മാത്രമാണ്.

സംസ്ഥാനത്തിന്റെ സാമ്പത്തിക മാനേജ്‌മെന്റ് പരാജയമാണ്. കടമെടുക്കുന്നതിനൊക്കെ പരിധിയുണ്ട്. എന്നാല്‍, അതൊക്കെ കടന്നാണ് കേരളത്തിന്റെ കടമെടുപ്പ്. ബജറ്റിന് പുറത്ത് വന്‍തോതിലാണ് കടമെടുക്കുന്നത്. തിരിച്ചടക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ കൈവശം പണമില്ല. ട്രഷറി പണം ഉപയോഗിച്ചാണ് തിരിച്ചടക്കുന്നതെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു.

കേരളത്തിലേക്ക് നിക്ഷേപം വരാത്ത സ്ഥിതിയുമുണ്ട്. തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ് കേരളത്തിലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

 

Latest