Connect with us

corruption

പ്രളയ ദുരിതാശ്വാസം: കോഴിക്കോട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥന്‍ തട്ടിയത് 97,600 രൂപ

കോഴിക്കോട് താലൂക്കില്‍ വന്‍തട്ടിപ്പ് നടന്നതായി കണ്ടെത്തിയത് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ അന്വേഷണത്തിലാണ്.

Published

|

Last Updated

കോഴിക്കോട് | പ്രളയ ദുരിതബാധിതര്‍ക്ക് സഹായധനം നല്‍കുന്ന ഫണ്ടില്‍ നിന്ന് കോഴിക്കോട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥന്‍ തട്ടിയത് ഒരു ലക്ഷത്തോളം രൂപയെന്ന് കണ്ടെത്തല്‍. ജൂനിയര്‍ സൂപ്രണ്ട് ഉമാകാന്തനാണ് 2018ലെ പ്രളയ ദുരിതാശ്വാസ നിധിയില്‍നിന്നും 97600 രൂപ ബിനാമി അക്കൗണ്ടിലേക്ക് മാറ്റിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 7 തവണയായി 43400 രൂപയും , സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 9 തവണയായി 34200 രൂപയും ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റി. ഇത് കൂടാതെ ഒരേ അക്കൗണ്ടിലേക്ക് പലതവണയായി 20000 രൂപയും നല്‍കി.

പണം കിട്ടിയ ഇയാളുടെ ബന്ധുവില്‍ നിന്നും പണം തിരിച്ചു പിടിച്ചിരുന്നു . ഉമാകാന്തന്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.2018-ലെ പ്രളയ ദുരിതബാധിതര്‍ക്ക് സഹായധനം വിതരണം ചെയ്തതില്‍ കോഴിക്കോട് താലൂക്കില്‍ വന്‍തട്ടിപ്പ് നടന്നതായി കണ്ടെത്തിയത് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ അന്വേഷണത്തിലാണ്.

Latest