Connect with us

flood

ദിവസങ്ങള്‍ക്കിടെ ബെംഗളൂരു നഗരത്തില്‍ വീണ്ടും വെള്ളപ്പൊക്കം

വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കാരെ ട്രാക്ടറുകളിലാണ് കൊണ്ടുപോയത്.

Published

|

Last Updated

ബെംഗളൂരു | ദിവസങ്ങള്‍ക്കിടെ വെള്ളപ്പൊക്കത്തിലമർന്ന് വീണ്ടും ബെംഗളൂരു നഗരം. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച ഉച്ചക്ക് ശേഷവും അതിശക്തമായ മഴയാണ് നഗരത്തില്‍ പെയ്തത്. ഇതിനെ തുടര്‍ന്നാണ് വെള്ളപ്പൊക്കവും കിലോമീറ്ററുകള്‍ നീണ്ട ഗതാഗത കുരുക്കുമുണ്ടായത്.

ഇന്നും നാളെയും വിവിധ പ്രദേശങ്ങളില്‍ ജലവിതരണം തടസ്സപ്പെടുമെന്ന് ദി ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡ് അറിയിച്ചു. നഗരത്തിലെ വിവിധ തടാകങ്ങള്‍ കവിഞ്ഞൊഴുകി. ഓടകളും നിറഞ്ഞുകവിഞ്ഞു. ഇതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

വറ്റിവരണ്ട തടാകങ്ങളുടെ അടിത്തട്ടില്‍ ആസൂത്രണമില്ലാതെയുള്ള നിര്‍മാണം അനുവദിച്ചതാണ് ചെറിയ മഴക്ക് പോലും നഗരത്തില്‍ വെള്ളപ്പൊക്കമുണ്ടാകുന്നത്. വെള്ളപ്പൊക്കമുണ്ടായയിടത്ത് നിന്ന് ഡിങ്കികളില്‍ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കാരെ ട്രാക്ടറുകളിലാണ് കൊണ്ടുപോയത്. ഇതിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.