LANDSLIDE
ഇന്തോനേഷ്യയില്‍ പേമാരിയും ഉരുള്‍പൊട്ടലും; 15 മരണം
50 പേരെ കാണാതിയിട്ടുണ്ട്.
നതുന | ഇന്തോനേഷ്യയില്‍ പേമാരിയിലും ഉരുള്‍പൊട്ടലിലും 15 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. ദക്ഷിണ ചൈനാ സമുദ്രത്തിന് സമീപത്തുള്ള നതുന മേഖലയിലെ സെരാസന്‍ ദ്വീപിലാണ് ദുരന്തമുണ്ടായത്. ദ്വീപിലെ വനപ്രദേശത്ത് വീടുകള്‍ മണ്ണിനും ചെളിയിലും അടിയിലായി.
ഉരുള്‍പൊട്ടലുണ്ടായതും മഴയും രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ആശയവിനിമയ സംവിധാനങ്ങളും പരിമിതമാണ്. 50 പേരെ കാണാതിയിട്ടുണ്ട്.
കാലാവസ്ഥ മാറിവരുന്നുണ്ടെങ്കിലും ശക്തമായ കാറ്റ് വീശുന്നുണ്ട്. കടലില്‍ തിരമാല ഉയര്‍ന്നിട്ടുമുണ്ട്. ഉരുള്‍പൊട്ടലില്‍ പ്രദേശത്തെ പ്രധാന റോഡും തകര്‍ന്നു. നിരവധി മരങ്ങളും കടപുഴകി.
---- facebook comment plugin here -----