Saudi Arabia
മക്കയിൽ വെള്ളപ്പൊക്കം; 4 കുട്ടികൾ മരിച്ചു
കാർ തെന്നിമാറി ശക്തമായ ഒഴുക്കിൽപ്പെട്ട് ആണ് അപകടമുണ്ടായത്
മക്ക | മക്കയിൽ കനത്ത മഴയിൽ ഒരു കുടുംബത്തിലെ നാല് കുട്ടികൾ മരിച്ചു. കിഴക്കൻ മക്കയിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് കുടുംബവുമായി യാത്ര ചെയ്തിരുന്ന കാർ തെന്നിമാറി ശക്തമായ ഒഴുക്കിൽപ്പെട്ട് ആണ് അപകടമുണ്ടായത്. ഒരു ഫാമിൻ്റെ മതിലിലേക്ക് വാഹനം ഇടിക്കുകയും അവിടെ കുടുങ്ങുകയുമായിരുന്നു. മാതാപിതാക്കളും ആറ് കുട്ടികളും അടങ്ങുന്ന അറബ് പ്രവാസി കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.
രക്ഷിതാക്കളെയും രണ്ടു കുട്ടികളെയും സിവിൽ ഡിഫൻസ് അധികൃതർ രക്ഷപ്പെടുത്തി. മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയും ആണ് മരണപ്പെട്ടത്. മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെയും മക്കയിൽ കനത്ത മഴ പെയ്തിരുന്നു. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.
---- facebook comment plugin here -----