Connect with us

Ongoing News

യു എ ഇയിലെ വെള്ളപ്പൊക്കം: മരണം ഏഴായി

മലയാളികളുടേതടക്കം വ്യാപാര സ്ഥാപനങ്ങൾക്ക് കനത്ത നഷ്ടമുണ്ട്. ലക്ഷക്കണക്കിന് ദിർഹം വിലവരുന്ന ഉത്‌പന്നങ്ങൾ നശിച്ചതായാണ് പ്രാഥമിക വിവരം.

Published

|

Last Updated

ഷാർജ |യു എ ഇ യുടെ വടക്കൻ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഏഴ് ഏഷ്യക്കാർ മരിച്ചുവെന്ന് അധികൃതർ. ‘റാസ്‌ അൽ ഖൈമ, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലാണ് കൂടുതൽ ദുരിതമുണ്ടായത്. ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ഏഴ് പേരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കാണാതായ ഒരാളെ കൂടി മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് മരണ സംഖ്യ ഏഴയത്.

എമിറേറ്റുകളിൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്ന് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഡോ. അലി സാലിം അൽ തുനൈജി പറഞ്ഞു. ‘വെള്ളം കയറി വീടുകൾക്ക് കേടുപാടുകൾ നേരിട്ടവർ അഭയ കേന്ദ്രങ്ങളിലുണ്ട്. വെള്ളപ്പൊക്കത്തിൽ വീടുകൾക്കു കേടുപാടുകൾ നേരിട്ട 80 ശതമാനം വ്യക്തികളും കഴിഞ്ഞ രണ്ട് ദിവസമായി തിരിച്ചെത്തി എന്നത് ആശ്വാസകരമാണ്. ദുരിതബാധിത പ്രദേശങ്ങൾ ഉടൻ സാധാരണ നിലയിലാക്കാൻ കഴിയും. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ചില റോഡുകൾ തകർന്ന നിലയിലുമാണ്. ഫുജൈറ എമിറേറ്റിനെയും ഖോർഫക്കൻ നഗരത്തെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന റോഡ് അടച്ചിരിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ വീണ്ടും തുറക്കാൻ അറ്റകുറ്റപണി നടക്കുന്നു.’ അദ്ദേഹം വ്യക്തമാക്കി.

മലയാളികളുടേതടക്കം വ്യാപാര സ്ഥാപനങ്ങൾക്ക് കനത്ത നഷ്ടമുണ്ട്. ലക്ഷക്കണക്കിന് ദിർഹം വിലവരുന്ന ഉത്‌പന്നങ്ങൾ നശിച്ചതായാണ് പ്രാഥമിക വിവരം. പലർക്കും പാസ്പോർട്ട് ഉൾപ്പെടെ രേഖകൾ നഷ്ടമായി. ആശ്വാസ നടപടികൾ സജീവമായി നടക്കുന്നു.