Uae
ഫ്‌ളോറ ഗ്രൂപ്പിന് റിയല്‍ എസ്റ്റേറ്റ് പദ്ധതി; 2.5 ശതകോടിയുടെ നിക്ഷേപം
ആദ്യഘട്ടത്തില്‍ ദുബൈ ഐലന്‍ഡ്‌സില്‍ ബീച്ചിനോട് ചേര്‍ന്ന് ' ഫ്‌ലോറ ഐല്‍' എന്ന പേരില്‍ പുതിയ താമസസമുച്ചയം നിര്‍മിക്കും.
ദുബൈ| ഹോട്ടല്‍ വ്യവസായ രംഗത്ത് യുഎഇയിലും ഇന്ത്യയിലും രണ്ടര പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഫ്‌ളോറ ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക്. യുഎഇയില്‍ 2.5 ശതകോടി ദിര്‍ഹത്തിന്റെ നിക്ഷേപം ലക്ഷ്യമാക്കിയുള്ള പദ്ധതി ദുബൈയില്‍ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില്‍ ദുബൈ ഐലന്‍ഡ്‌സില്‍ ബീച്ചിനോട് ചേര്‍ന്ന് ‘ ഫ്‌ലോറ ഐല്‍’ എന്ന പേരില്‍ പുതിയ താമസസമുച്ചയം നിര്‍മിക്കും. നാല് റിയല്‍എസ്റ്റേറ്റ് പദ്ധതികള്‍ കൂടി ഉടന്‍ പ്രഖ്യാപിക്കുമെന്ന് സംരംഭകര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബീച്ചിനോട് ചേര്‍ന്ന് അത്യാധുനിക സൗകര്യങ്ങളുള്ള 251 അപ്പാര്‍ട്ടുമെന്റുകള്‍ ഉള്‍കൊള്ളുന്ന താമസസമുച്ചയമാണ് ഫ്‌ലോ ഐല്‍. ഫ്‌ളോറ റിയല്‍റ്റി’ എന്ന ബ്രാന്‍ഡില്‍ ആദ്യമായി അവതരിപ്പിക്കുന്ന പദ്ധതിയാണിത്. നേരത്തേ ഇമാര്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ബുര്‍ജ് റോയല്‍ ഡൗണ്‍ടൗണ്‍ എന്ന പദ്ധതി ഗ്രൂപ്പ് നടപ്പാക്കിയിരുന്നു. ദുബൈ ജുമൈറ ബീച്ച് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഫ്‌ളോറ ഐലിന്റെ ഔപചാരിക പ്രഖ്യാപനവും മാതൃകാ അനാഛാദനവും നടന്നു. മൂന്ന് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി ഭവനങ്ങള്‍ ഉടമകള്‍ക്ക് കൈമാറുമെന്ന് ഫ്‌ളോറ ഗ്രൂപ്പ് ചെയര്‍മാന്‍ വി.എ ഹസന്‍ പറഞ്ഞു.
വണ്‍, ടൂ, ത്രീ ബെഡ്‌റൂം അപ്പാര്‍ട്ടുമെന്റുകളാണ് ഇതിലുണ്ടാവുക. ഫ്‌ളോറ റിയല്‍റ്റിക്ക് കീഴില്‍ നടപ്പാക്കുന്ന അഞ്ച് പദ്ധതികളില്‍ ആദ്യത്തേതാണിത്. 2.5 ശതകോടിയാണ് ഇതിന്റെ നിക്ഷേപം. മികച്ച പദ്ധതി രൂപകല്‍പനക്കുള്ള അവാര്‍ഡ് നേടിയാണ് ഫ്‌ളോറ ഐല്‍ നിര്‍മാണം ആരംഭിച്ചത്. ജെ.ടി ആന്‍ഡ് പി ആണ് പദ്ധതിയുടെ രൂപകല്‍പന. മാര്‍ക്കറ്റിങ് മേഖലയില്‍ സെഞ്ചൂറിയന്‍, ഒക്ട എന്നിവയും പദ്ധതിയുടെ ഭാഗമാകും. ഫ്‌ളോറ ഗ്രൂപ്പ് ഇന്ത്യ ചെയര്‍മാന്‍ എം.എ. മുഹമ്മദ്, ഗ്രൂപ്പ് സി.ഇ.ഒ മുഹമ്മദ് റാഫി, എം.ഡി. ഫിറോഷ് കലാം, ഫ്‌ളോറ റിയല്‍റ്റി എം.ഡി. നൂറുദ്ദീന്‍ ബാബു, ഡയറക്ടര്‍ അനുര മത്തായ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
---- facebook comment plugin here -----