International
ഫ്ലൊറോണ വൈറസ് ഇസ്രായേലില്‍ സ്ഥിരീകരിച്ചു
റാബന്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയിലാണ് രോഗം സ്ഥിരീകരിച്ചത്
ജെറുസലേം | കൊവിഡിന് പിറകെ ഫ്ലൊറോണ എന്ന പേരിലുള്ള രോഗത്തിന്റെ ആദ്യ കേസ് ഇസ്രായേലില്‍ റിപ്പോര്‍ട്ട് ചെയ്തു.കൊവിഡിന്റേയും ഇന്‍ഫ്ലുവന്‍സയുടെയും അണുബാധ ചേര്‍ന്നുണ്ടാകുന്ന രോഗവസ്ഥയാണ് ഫ്ലൊറോണ. ഇസ്രായേലിലെ റാബന്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയിലാണ് രോഗം സ്ഥിരീകരിച്ചത്. യുവതി വാക്സിന് സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ലോകം പോരാടുന്നതിനിടെയാണ് ഭീതി പടര്‍ത്തി ഫ്ലൊറോണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
---- facebook comment plugin here -----