Connect with us

Uae

പൂക്കള മത്സരം: അഹല്യ ഹംദാൻ സ്ട്രീറ്റ് ജേതാക്കൾ

32 രാജ്യങ്ങളിൽനിന്നുള്ള നൂറുകണക്കിന് ജീവനക്കാരാണ് ഓണാഘോഷത്തിന്റെ ഭാഗമായത്.

Published

|

Last Updated

അബുദബി | അബുദബി അഹല്യ മെഡിക്കൽ ഗ്രൂപ്പിൽ ഓണാഘോഷത്തിന് തുടക്കമായി. അബുദബി സിറ്റി അഹല്യ ഹോസ്പിറ്റലിൽ നടന്ന പൂക്കള മത്സരത്തിൽ അഞ്ച് വിഭാഗങ്ങളിലായി നൂറോളം പേർ പൂക്കളം ഒരുക്കി. അഹല്യ ഹോസ്പിറ്റൽ ഹംദാൻ സ്ട്രീറ്റ് ഒന്നാംസ്ഥാനവും അഹല്യ ഹോസ്പിറ്റൽ മുസഫ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഒന്നും രണ്ടും സ്ഥാനം നേടിവർക്ക് ക്യാഷ് അവാർഡ് സമ്മാനിച്ചു. 32 രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ജീവനക്കാരാണ് ഓണാഘോഷത്തിന്റെ ഭാഗമായത്. ഇന്ത്യൻ മീഡിയ അബുദബി പ്രസിഡന്റ് റാശിദ് പൂമാടം, അഹല്യ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ജെസിൻ കിഷോർ എന്നിവർ അതിഥികളായി. ഓപ്പറേഷൻസ്  മാനേജർ സൂരജ് പ്രഭാകരൻ, അഡ്‌മിസ്‌ട്രേഷൻ മാനേജർമാരായ ഉമേഷ് ചന്ദ്രൻ, ഇന്ദുചൂഢൻ, ഷൈന, ഷൈൻ, അച്ചുത് സംബന്ധിച്ചു.

Latest