Poem
പൂത്താലം
തെളിമാനപ്പറവകളെ കുറിമാനക്കിഴിയുണ്ടേ തുഴയെറിയും നിരോത്സവതാളമുണ്ടേ പടയണിയും പുലിചുവടും പുതുകോടിയും തിറയും കലതിരതല്ലുമാഘോഷമായ്
കാർമുകിൽ കളഹാരവം
നിലച്ചു.
കോലായിലരിചാന്തു കളംവരച്ചു.
കറുകനിലാമേടുകളും
കാക്കാത്തിപൊയ്കകളും
പൊൻചിങ്ങപ്പൂത്താലമേന്തി നിന്നു
ഉത്രാട പാൽകതിരോ…
നിറയോല തിരുനിറയായ്…
ഉത്രാടപാൽകതിരോ
നിറയോല തിരുനിറയായ്
തിരുവോണ തളിരില പുത്തരിയായ്
നിറതിരിയും നിറകതിരും നിറനാഴിയും
നല്ലോണ പൊന്നോണപ്പൂവിളിയായ്
തെളിമാനപ്പറവകളേ…
കുറിമാനക്കിഴിയുണ്ടേ
തെളിമാനപ്പറവകളെ
കുറിമാനക്കിഴിയുണ്ടേ
തുഴയെറിയും നിരോത്സവതാളമുണ്ടേ
പടയണിയും പുലിചുവടും പുതുകോടിയും
തിറയും കലതിരതല്ലുമാഘോഷമായ്
---- facebook comment plugin here -----