Connect with us

International

എൻജിന് തീപിടിച്ച കാഠ്മണ്ഡു - ദുബൈ ഫ്ളൈ ദുബൈ വിമാനത്തിന് സുരക്ഷിത ലാൻഡിംഗ്

169 യാത്രക്കാരാണ് വിമാനത്തിലുള്ളത്

Published

|

Last Updated

കാഠ്മണ്ഡു | കാഠ്മണ്ഡുവിൽ നിന്ന് ദുബൈയിലേക്ക് പറന്നുയരുന്നതിനിടെ എൻജിന് തീപിടിച്ച ഫ്ളൈ ദുബൈ വിമാനം ദുബൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. 169 യാത്രക്കാരുമായി തിങ്കളാഴ്ച രാത്രി പ്രാദേശിക സമയം 9.19ന് നേപ്പാളിലെ കാഠ്മണ്ഢുവിൽ നിന്ന് പറന്നുയർന്ന വിമാനത്തിനാണ് തീപിടിച്ചത്. പക്ഷിയെ ഇടിച്ചതിനെ തുടർന്ന് വിമാനത്തിന്റെ ഒരു എൻജിൻ കത്തുകയായിരന്നു. തുടർന്ന് രണ്ടാമത്തെ എൻജിൻ ഉപയോഗിച്ചാണ് വിമാനം പറന്നത്.

വിമാനത്തിന്റെ എൻജിന് തീപിടിച്ചതായി വ്യക്തമായതിനെ തുടർന്ന് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിന് ശ്രമിച്ചുവെങ്കിലും പിന്നീട് ദുബൈയിലേക്ക് തന്നെ തിരിച്ചുവിടാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. രണ്ടാമത്തെ എൻജിൻ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് വിമാനം യാത്ര തുടരാൻ പൈലറ്റ് തീരുമാനിച്ചത്. ദുബൈ സമയം ചൊവ്വാഴ്ച പുലർച്ചെ 12.11നാണ് വിമാനം ദുബൈയിൽ ലാൻഡ് ചെയ്തത്.

കാഡ്മണ്ഡു വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തുന്നതിനായി പലവട്ടം ചുറ്റിയ ശേഷമാണ് വിമാനം ദുബൈ യാത്ര തുടരാൻ ക്യാപ്റ്റൻ തീരുമാനമെടുത്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Latest