Connect with us

From the print

കോഴിക്കോട് വിമാനത്താവള പരിസരത്ത് പറക്കും ബലൂണുകള്‍ക്കും ലേസര്‍ ബീം ലൈറ്റുകള്‍ക്കും നിരോധം

ഇവയുടെ ഉപയോഗം വിമാനങ്ങളുടെ നാവിഗേഷന്‍ സംവിധാനത്തെ തകരാറിലാക്കി അപകടങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് നിരോധം.

Published

|

Last Updated

മലപ്പുറം | കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു ചുറ്റുമുള്ള ഫ്രീ ഫ്‌ലൈറ്റ് സോണില്‍ പറക്കും ബലൂണുകളും ലേസര്‍ ബീം ലൈറ്റുകളും ഉപയോഗിക്കുന്നത് നിരോധിച്ച് മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് ഉത്തരവിട്ടു.

പാരാ ഗ്ലൈഡറുകള്‍, ഹൈ റൈസര്‍ ക്രാക്കറുകള്‍, പ്രകാശം പരത്തുന്ന വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം, പട്ടം പറത്തല്‍ എന്നിവക്കും നിരോധനമുണ്ട്. ഇവയുടെ ഉപയോഗം വിമാനങ്ങളുടെ നാവിഗേഷന്‍ സംവിധാനത്തെ തകരാറിലാക്കി അപകടങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് നിരോധം.

ഏതെങ്കിലും വിമാനത്തിന്റെ ലാന്‍ഡിംഗ്, ടേക്ക് ഓഫ്, ഫ്‌ലൈയിംഗ് പ്രവര്‍ത്തനങ്ങള്‍ എന്നിവ തടസ്സപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് വിമാനത്താവള പരിസരത്തും റണ്‍വേയിലും അപകടങ്ങള്‍ ഉണ്ടാക്കാനിടയുണ്ടെന്നും വിമാനങ്ങളുടെ ടേക് ഓഫ്, ലാന്‍ഡിംഗ് എന്നിവക്ക് ഭീഷണിയാകുമെന്നും വിമാനങ്ങളുടെ നാവിഗേഷന്‍ സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്നും കാണിച്ച് വിമാനത്താവള ഡയറക്ടറും ജില്ലാ പോലീസ് മേധാവിയും കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു.

 

---- facebook comment plugin here -----

Latest