Saudi Arabia
മിഡിൽ ഈസ്റ്റിലെ വ്യോമയാന മേഖലയിൽ സ്ഥാനം ഉറപ്പിച്ച് ഫ്ലൈ നാസ്; 280 പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി
ഇത്ആഗോള തലത്തിൽ ഒരു മുൻനിര സഊദി വിമാനക്കമ്പനി എന്ന നിലയിൽ ഫ്‌ളൈനാസിന്റെ സ്ഥാനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

റിയാദ്|280 പുതിയ എയർബസ് വിമാനങ്ങൾക്ക് 161 ബില്യൺ സഊദി റിയാലിന്റെ ഓർഡറുമായി ലോകത്തിലെ ഏറ്റവും വലിയ ചെലവ് കുറഞ്ഞതും, മിഡിൽ ഈസ്റ്റിലെ മികച്ച വിമാനക്കമ്പനിയായ ഫ്ലൈനാസ് വ്യോമയാന മേഖലയിൽ സ്ഥാനം ഉറപ്പിച്ചു. സഊദി തലസ്ഥാനമായ റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ലൈനാസ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100ലധികം എയർബസ് വിമാനങ്ങൾ ലഭിക്കുമെന്നും 2030 അവസാനത്തോടെ അതിന്റെ ഫ്ലീറ്റിൽ 160-ലധികം വിമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 161 ബില്യൺ സഊദി റിയാലിലധികം വിലയുള്ള 280 വിമാനങ്ങൾക്കായുള്ള ഓർഡറുകളുടെ ഭാഗമാണിത്.
ഇത്ആഗോള തലത്തിൽ ഒരു മുൻനിര സഊദി വിമാനക്കമ്പനി എന്ന നിലയിൽ ഫ്‌ളൈനാസിന്റെ സ്ഥാനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വിമാന ഓർഡറുകൾ സ്വന്തമാക്കി ഫ്‌ളൈനാസ് തങ്ങളുടെ സ്ഥാനം തെളിയിച്ചിരിക്കുന്നത്. ഇതോടെ ഫ്ലൈനാസിനെ മിഡിൽ ഈസ്റ്റിലെ സിംഗിൾ-ഐസിൽ വിമാന ഓർഡറുകളുടെ ഏറ്റവും വലിയ ഉടമയായി മാറി.
ഫെബ്രുവരിയിൽ ഫ്ലൈനാസിന് പുതിയ എയർബസ് എ320 നിയോ വിമാനം ലഭിച്ചതോടെ ഫ്ലൈനാസ് ഫ്ലീറ്റിലെ എയർബസ് വിമാനങ്ങളുടെ ആകെ എണ്ണം 54 ആയി. പുതിയ വിമാനങ്ങളുടെ വരവോടെ സഊദി അറേബ്യയുടെ ദേശീയ സിവിൽ ഏവിയേഷൻ തന്ത്രവുമായുള്ള വിപുലീകരണമാന് ലഷ്യമിടുന്നത് രാജ്യത്തിൻറെ ദേശീയ പരിവർത്തന പദ്ധതിയായ വിഷൻ 2030ന്റെ ഭഗമായി 250 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുമായി,330 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളുന്നതും പ്രതിവർഷം 150 ദശലക്ഷം വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുകയുമാണ് ഫ്ലൈനാസ് ലക്ഷ്യമിടുന്നത്.