Saudi Arabia
ഫ്ളൈനാസ് ജിദ്ദ-എല്‍ അലമൈനിലേക്ക് സര്‍വീസ് ആരംഭിക്കുന്നു
ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഈജിപ്ഷ്യന്‍ നഗരമായ എല്‍-അലമൈനിലേക്ക് ആഴ്ചയില്‍ രണ്ട് പുതിയ സര്‍വീസുകള്‍ ആരംഭിക്കും.
![](https://assets.sirajlive.com/2025/02/fl-897x538.jpg)
ജിദ്ദ | സഊദി അറേബ്യയുടെ ചെലവ് കുറഞ്ഞ കമ്പനിയായ ഫ്ളൈനാസ് എയര്‍ലൈന്‍സ് ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മെഡിറ്ററേനിയന്‍ കടലിലെ ഈജിപ്ഷ്യന്‍ നഗരമായ എല്‍-അലമൈനിലേക്ക് ആഴ്ചയില്‍ രണ്ട് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഫ്‌ളൈനാസ് അധികൃതര്‍ അറിയിച്ചു.
ജൂലൈ ഒന്നു മുതലാണ് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുക. കഴിഞ്ഞ വര്‍ഷം തലസ്ഥാനമായ റിയാദിനും ഈജിപ്തിന്റെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ എല്‍-അലമൈനിനും ഇടയില്‍ ഫ്‌ളൈനാസ് വിമാന സര്‍വീസുകള്‍ ആരംഭിച്ചിരുന്നു.
നിലവില്‍ 30 രാജ്യങ്ങളിലായി 70 ലധികം ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലായി 139 സര്‍വീസുകളാണ് ഫ്‌ളൈനാസ് നടത്തിവരുന്നത്.