Gulf
ബദ്‌റിന്റെ പാഠങ്ങള്‍ ജീവിത വഴികളില്‍ പിന്തുടരുക: ഡോ. മുഹമ്മദ് ഫാറൂഖ് നഈമി
'മഹബ്ബ ട്വീറ്റ്‌സ്' മലയാളം- ഇംഗ്ലീഷ് പതിപ്പുകളുടെ പ്രകാശനം നടത്തി

സാല്‍മിയ | ബദ്ര്‍ നല്‍കുന്ന പാഠങ്ങള്‍ ജീവിത വഴികളില്‍ പിന്തുടരാനും മറ്റുള്ളവരിലേക്ക് പകര്‍ത്താനും തയ്യാറാകണമെന്ന് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി. ഐ സി എഫ് സാല്‍മിയ റീജ്യന്‍ സംഘടിപ്പിച്ച ബദ്ര്‍ അനുസ്മരണ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക ചരിത്രത്തിലെ ആദ്യ സമര പോരാട്ടം ത്യാഗ സന്നദ്ധതയുടെയും മനക്കരുത്തിന്റെയും ആത്മീയ ചൈതന്യത്തിന്റെയും വിജയമായിരുന്നു, സമൂഹത്തിന്റെ ഗതി നിര്‍ണയിച്ച ഈ മഹാമുന്നേറ്റത്തിന്റെ മുന്നണി പോരാളികളായ ബദ്രീങ്ങളെ സ്മരിക്കുക വഴി ഓരോ വിശ്വാസിയും അവരുടെ മനസ്സിന്റെ വൈകല്യതയോട് സമരം ചെയ്ത് മാതൃകാ യോഗ്യരാവേണ്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
മുഹമ്മദ് നബി(സ്വ)യെക്കുറിച്ച് ആയിരത്തിലധികം ദിവസങ്ങളായി ഡോ. മുഹമ്മദ് ഫാറൂഖ് നഈമി സോഷ്യല്‍ മീഡിയയില്‍ എഴുതി വരുന്ന ‘മഹബ്ബ ട്വീറ്റ്‌സ്’ മലയാളം- ഇംഗ്ലീഷ് പതിപ്പുകളുടെ പ്രകാശനം ചടങ്ങില്‍ നടന്നു. സാല്‍മിയ ഐ സി എഫ് ഹാളില്‍ നടന്ന പരിപാടിയില്‍ റീജ്യന്‍ പ്രസിഡന്റ് ഇബ്്‌റാഹീം മുസ്ലിയാര്‍ വെണ്ണിയോട് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കരീം അഹ്സനി, മുഹമ്മദ് സഖാഫി സംബന്ധിച്ചു. റീജ്യന്‍ സെക്രട്ടറി റാശിദ് ചെറുശോല, സിദ്ദീഖ് ഹിമമി പ്രസംഗിച്ചു.