Health
തിളങ്ങുന്ന ചര്‍മത്തിനായി ഈ അഞ്ച് വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കാം...
തുളസി, പനിക്കൂര്‍ക്ക, മല്ലിയില പുതിന പോലെയുള്ള ഔഷധസസ്യങ്ങള്‍ വൈറ്റമിന്‍ കെയുടെ പ്രധാനപ്പെട്ട സ്രോതസ്സുകളാണ്.
തിളങ്ങുന്ന ചര്‍മം ആണോ നിങ്ങളുടെ ആവശ്യം? അപ്പോള്‍ നിങ്ങളുടെ ഭക്ഷണത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നാം കഴിക്കുന്ന ഭക്ഷണത്തില്‍ വിറ്റാമിന്‍ കെ ചേര്‍ക്കുന്നത് ആരോഗ്യമുള്ളതും തിളക്കമുള്ളതും ആയ ചര്‍മം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ഈ വിറ്റാമിന്‍ നിങ്ങളുടെ ശരീരത്തില്‍ അത്ഭുതകരമായ ഒരു മാറ്റം തന്നെ സൃഷ്ടിക്കും. വിറ്റാമിന്‍ കെ അടങ്ങിയ മികച്ച ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
ബ്രോക്കോളി
ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ ഒരുപാട് സഹായിക്കുന്ന വിറ്റാമിന്‍ കെയുടെ കലവറയാണ് ബ്രോക്കോളി എന്ന പച്ചക്കറി. വിറ്റാമിന്‍ കെ കൂടാതെ വിറ്റാമിന്‍ എ സി സിങ്ക് എന്നിവയുടെ ആരോഗ്യകരമായ സ്രോതസ്സാണ് ഇത്. ഇത് കഴിക്കുന്നത് നിങ്ങളുടെ വാര്‍ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാനും എന്നും ചുറുചുറുക്ക് നിലനിര്‍ത്താനും സഹായിക്കുന്നു.
ചീര
വിറ്റാമിന്‍ കെ കൂടാതെ വിറ്റാമിന്‍ എ ബി സി എന്നിവയും ഫോളേറ്റും അടങ്ങിയ മികച്ച ഒരു ഭക്ഷണമാണ് ചീര. തെളിഞ്ഞ ചര്‍മ്മത്തിനു വേണ്ടിയുള്ള നിങ്ങളുടെ യാത്രയില്‍ ചീരയ്ക്ക് ഒരുപാട് നിങ്ങളെ സഹായിക്കാനാകും.
മാതളനാരകം/ അനാര്‍
നിങ്ങളുടെ വിറ്റാമിന്‍ കെയുടെ അഭാവം പരിഹരിക്കാനുള്ള ഒരു മികച്ച മാര്‍ഗ്ഗമാണ് മാതളനാരങ്ങ. വിറ്റാമിന്‍ കെ സി എന്നിവയാല്‍ സമ്പന്നമായ ഈ പഴം കൊളാജന്‍ ഉത്പാദനത്തിന് സഹായിക്കുന്നു. കൂടാതെ ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ ചുറുചുറുക്കും യൗവനവും നിലനിര്‍ത്തുന്നു.
ഔഷധസസ്യങ്ങള്‍
തുളസി, പനിക്കൂര്‍ക്ക, മല്ലിയില പുതിന പോലെയുള്ള ഔഷധസസ്യങ്ങള്‍ വൈറ്റമിന്‍ കെയുടെ പ്രധാനപ്പെട്ട സ്രോതസ്സുകളാണ്. ഇത് ഭക്ഷണത്തില്‍ ചെറിയ അളവിലാണ് ചേര്‍ക്കുന്നതെങ്കില്‍ പോലും നിങ്ങളുടെ ചര്‍മ്മത്തില്‍ വലിയ വ്യത്യാസം ഉണ്ടാക്കാന്‍ ഈ ഔഷധ ഇലകള്‍ സഹായിക്കും.
മത്സ്യം
മത്സ്യവും വൈറ്റമിന്‍ കെയുടെ ഒരു മികച്ച ഉറവിടമാണ്. കോര പോലെയുള്ള മത്സ്യങ്ങള്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ പോലും ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിവിധതരം മത്സ്യങ്ങള്‍ കഴിക്കുന്നതും നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കും.
വൈറ്റമിന്‍ കെയുടെ ഗുണങ്ങളും അവ അടങ്ങിയിരിക്കുന്ന ചില പ്രധാന ഭക്ഷണങ്ങളും മനസ്സിലായല്ലോ? ഇനി ഇവ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിച്ചോളൂ.