Connect with us

rajasthan cabinet reshuffle

പുനസംഘടനക്ക് പിന്നാലെ രാജസ്ഥാനില്‍ മുഖ്യമന്ത്രിക്ക് ഉപദേശകരായി ആറ് എം എല്‍ എമാര്‍

ഇന്ന് നടന്ന പുനസംഘടനയില്‍ 15 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ആറ് എം എല്‍ എമാരെ ഉപദേശകരായി അശോക് ഗെഹ്ലോട്ട് നിയമിച്ചത്

Published

|

Last Updated

ജയ്പൂര്‍ | രാജസ്ഥാന്‍ മന്ത്രിസഭാ പുനസംഘടനക്ക് പിന്നാലെ ആറ് എം എല്‍ എമാരെ ഉപദേശകരായി നിയമിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഇന്ന് നടന്ന പുനസംഘടനയില്‍ 15 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ആറ് എം എല്‍ എമാരെ ഉപദേശകരായി അശോക് ഗെഹ്ലോട്ട് നിയമിച്ചത്. ജിതേന്ദ സിംഗ്, ബാബുലാല്‍ നഗര്‍, രാജ്കുമാര്‍ ശര്‍മ, സന്യം ലോധ, രാംകേഷ് മീണ, ഡാനിഷ് അബ്രാര്‍ എന്നിവരെയാണ് മഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളായി നിയമിച്ചത്.

11 ക്യാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരുമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയത് അധികാരമേറ്റത്. മന്ത്രിസഭയിലെ 12 പേരും പുതുമുഖങ്ങളാണ്. വിമത സ്വരം ഉയര്‍ത്തിയ സച്ചിന്‍ പൈലറ്റിന്റെ നിര്‍ദ്ദേശം കണക്കിലെടുത്താണ് 12 പുതുമുഖങ്ങളെ നിയമിച്ചത്. 15 മന്ത്രിമാരില്‍ അഞ്ച് പേരും സച്ചിന്‍ പൈലറ്റ് ക്യാമ്പില്‍ നിന്നും ഉള്ളവരാണ്. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ഒരാള്‍ക്കും മന്ത്രിസഭയില്‍ സ്ഥാനം നല്‍കിയിട്ടുണ്ട്.

Latest