Connect with us

prathivaram health

ഭക്ഷണവും അലർജിയും

ഭക്ഷണ അലർജികൾ ജീവന് ഭീഷണിയായേക്കാവുന്ന രോഗപ്രതിരോധ സംവിധാന പ്രതികരണങ്ങളാണ്.അതേസമയം, ഭക്ഷണ ഇൻടോളറൻസ് ദഹനപ്രശ്‌നങ്ങളാണ്.ഇത് അപകടകരമല്ലെങ്കിലും ദൈനംദിന ജീവിതത്തെ കുറേക്കൂടി ബാധിക്കും. ഈ വ്യത്യാസങ്ങൾ മനസ്സിലാക്കുന്നത് വഴി ഇപ്രകാരം ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരുടെ ശരിയായ രോഗനിർണയത്തിനും ഫലപ്രദമായ നിയന്ത്രണത്തിനും സാധിക്കുകയും അവർക്ക് മെച്ചപ്പെട്ട ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുകയും ചെയ്യുന്നു.

Published

|

Last Updated

ക്ഷണ അലർജികളും ഇൻടോളറൻസും എന്നത് ശരീരത്തെ വ്യത്യസ്തമായി ബാധിക്കുകയും ആരോഗ്യത്തിൽ വ്യത്യസ്ത സ്വാധീനം ചെലുത്തുകയും ചെയ്യുന്ന ഭക്ഷണങ്ങളോടുള്ള വ്യത്യസ്ത പ്രതികരണങ്ങളാണ്. പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ഭക്ഷണ അലർജി

ഭക്ഷണ അലർജി എന്നാൽ ഭക്ഷണത്തിലെ ചില പ്രോട്ടീനുകളോട് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം അസാധാരണമായി പ്രതികരിക്കുന്നതാണ്. ഈ പ്രതികരണം ചൊറിച്ചിൽ അല്ലെങ്കിൽ ചുണങ്ങു പോലുള്ള നേരിയ ലക്ഷണങ്ങൾ മുതൽ അനാഫൈലക്‌സിസ് പോലുള്ള ജീവൻ അപകടപ്പെടുത്തുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ വരെ ഉണ്ടാക്കാം. അനാഫൈലക്‌സിസ് ഒരു ഗുരുതരമായ അലർജി പ്രതിപ്രവർത്തനമാണ്. ഇത് ഒന്നിലധികം ശരീര സംവിധാനങ്ങളെ ബാധിക്കുകയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായി തീരുകയും ചെയ്യും.ശ്വസിക്കാൻ ബുദ്ധിമുട്ട്, രക്തസമ്മർദം അപകടകരമായ രീതിയിൽ താഴ്ന്നു പോകുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.പാലും മുട്ടയും മൂലമുള്ള അലർജികൾ കൂടുതലായി കുട്ടികളിൽ കണ്ട് വരുന്നു. അതേസമയം നിലക്കടലയോ കക്കയിറച്ചിയോ മുഖേനയുള്ള അലർജികൾ സാധാരണയായി ജീവിതകാലം മുഴുവൻ നിലനിൽക്കും.ഭക്ഷണ അലർജികൾ നിയന്ത്രിക്കുന്നതിനായി നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം:

  • അലർജി ഭക്ഷണങ്ങൾ കർശനമായി ഒഴിവാക്കുക
  • ഭക്ഷണ ലേബലുകൾ ശ്രദ്ധാപൂർവം വായിക്കുക
  • കഠിനമായ അലർജികൾ ചികിത്സിക്കാൻ തയ്യാറാകുക.

ഭക്ഷണ ഇൻടോളറൻസ്

നമ്മുടെ ശരീരത്തിന് ചില പ്രത്യേക ഭക്ഷണങ്ങൾ ആഗിരണം ചെയ്യാൻ ബുദ്ധിമുട്ട് വരുമ്പോഴാണ് ഭക്ഷണ ഇൻടോളറൻസ് അനുഭവപ്പെടുന്നത്. ഭക്ഷണ ഇൻടോളറൻസിൽ രോഗപ്രതിരോധശേഷി ഉൾപ്പെടുന്നില്ല. പകരം, ഭക്ഷണത്തിന്റെ ചില ഘടകങ്ങൾ പ്രോസസ്സ് ചെയ്യാൻ ശരീരം പാടുപെടുന്നതിനാലാണ് അവ സാധാരണയായി സംഭവിക്കുന്നത്.ഭക്ഷണ ഇൻടോളറൻസിന് കാരണമാകുന്ന ചില ആഹാര സാധനങ്ങൾ:

  • പാൽ
  •  ഗ്ലൂട്ടൺ
  •  ഫുഡ് കളറും പ്രിസർവേറ്റീവും
  •  സൾഫൈറ്റ്‌സ്
  •  കഫീൻ
  •  ഫ്രക്ടോസ്

ഉദാഹരണത്തിന്, പാലിൽ ലാക്ടോസ് ദഹിപ്പിക്കാൻ ആവശ്യമായ എൻസൈമായ ലാക്‌റ്റേസ് ശരീരം ഉത്പാദിപ്പിക്കാത്തപ്പോൾ ലാക്ടോസ് ഇൻടോളറൻസ് സംഭവിക്കുന്നു. അതുപോലെ, ശരീരത്തിന് ഷുഗർ ശരിയായി ആഗിരണം ചെയ്യാൻ കഴിയാതെ വരുമ്പോൾ ഫ്രക്ടോസ് ഇൻടോളറൻസ് സംഭവിക്കുന്നു. ഇത് വയറിളക്കം, കമ്പനം എന്നിവക്ക് കാരണമാകുന്നു. അലർജികളിൽ നിന്ന് വ്യത്യസ്തമായി, ഭക്ഷണ ഇൻടോളറൻസ് ജീവൻ അപകടപ്പെടുത്തുന്ന പ്രതികരണങ്ങൾക്ക് കാരണമാകില്ല. പക്ഷേ അവ വയറുവേദന, ക്ഷീണം അല്ലെങ്കിൽ തലവേദന പോലുള്ള അസുഖകരമായതും നീണ്ടുനിൽക്കുന്നതുമായ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം.
ഭക്ഷണ അലർജികൾ നിർണയിക്കുന്നതിന് സ്‌കിൻ പ്രിക് ടെസ്റ്റുകൾ അല്ലെങ്കിൽ ഓറൽ ഫുഡ് ചലഞ്ചുകൾ പോലുള്ള പ്രത്യേക പരിശോധനകൾ ആവശ്യമാണ്.ശരീരം വ്യത്യസ്ത ഭക്ഷണങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നത് വഴി ഭക്ഷണ ഇൻടോളറൻസ് വേർതിരിച്ചറിയാൻ കഴിയും.

ഭക്ഷണ പദാർഥങ്ങൾ

പുളിപ്പിക്കുന്ന കാർബോ ഹൈഡ്രേറ്റുകളെ നിയന്ത്രിക്കുന്ന കുറഞ്ഞ FODMAP ഡയറ്റ്, ഭക്ഷണ ഇൻടോളറൻസിനെ നിയന്ത്രിക്കുന്നതിന് പലപ്പോഴും സഹായകമാണ്. പ്രത്യേകിച്ച് ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS)ഉള്ളവരിൽ.

ചുരുക്കത്തിൽ, ഭക്ഷണ അലർജികൾ ജീവന് ഭീഷണിയായേക്കാവുന്ന രോഗപ്രതിരോധ സംവിധാന പ്രതികരണങ്ങളാണ്.അതേസമയം, ഭക്ഷണ ഇൻടോളറൻസ് ദഹനപ്രശ്‌നങ്ങളാണ്. ഇത് അപകടകരമല്ലെങ്കിലും ദൈനംദിന ജീവിതത്തെ കുറേക്കൂടി ബാധിക്കും.

ഈ വ്യത്യാസങ്ങൾ മനസ്സിലാക്കുന്നത് വഴി ഇപ്രകാരം ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരുടെ ശരിയായ രോഗനിർണയത്തിനും ഫലപ്രദമായ നിയന്ത്രണത്തിനും സാധിക്കുകയും അവർക്ക് മെച്ചപ്പെട്ട ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുകയും ചെയ്യുന്നു.

Latest