Kerala
ഫുഡ് ഡെലിവറി ജീവനക്കാരന്‍ തോട്ടില്‍ മരിച്ച നിലയില്‍
ബൈക്ക് വീണുകിടക്കുന്നത് കണ്ട ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് വിവരം പുറത്ത് അറിയിച്ചത്
കോഴിക്കോട് | കോഴിക്കോട് ചേവരമ്പലം ബൈപാസില്‍ റോഡ് അരികിലെ തോട്ടില്‍ ഫുഡ് ഡെലിവറി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ബൈക്ക് വീണുകിടക്കുന്നത് കണ്ട ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് വിവരം പുറത്ത് അറിയിച്ചത്.
രാത്രി വെളിച്ചമില്ലാത്ത പ്രദേശമാണിത്. നേരത്തേയും ഇവിടെ അപകടമുണ്ടായിട്ടുണ്ട്. ഫുഡ് ഡെലിവറിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചന.
---- facebook comment plugin here -----