Connect with us

Kerala

വയനാട്ടിലെ ഭക്ഷ്യ കിറ്റ് വിവാദം; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

അടിയന്തര റിപോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം.

Published

|

Last Updated

തിരുവനന്തപുരം | വയനാട്ടിലെ ഭക്ഷ്യ കിറ്റ് വിവാദം വിജിലന്‍സ് അന്വേഷിക്കും. വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. അടിയന്തര റിപോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

മേപ്പാടിയിലെ ദുരിതബാധിതര്‍ക്ക് പഞ്ചായത്ത് വിതരണം ചെയ്ത കിറ്റില്‍ പുഴുവരിച്ച അരി കണ്ടെത്തിയതിലാണ് അന്വേഷണം. ഏതെങ്കിലും തരത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ മാറ്റിയോ എന്നതും പഴയ സ്റ്റോക്കാണോ പഞ്ചായത്ത് വിതരണം ചെയ്തതെന്നും പരിശോധിക്കും. സി പി എം ഉന്നയിച്ച പരാതികളിലാണ് അന്വേഷണം നടക്കുക.

മേപ്പാടിയില്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പുതുതായി നല്‍കിയ അരിയും കാലാവധി കഴിഞ്ഞവയെന്ന് ഇന്ന് പരാതി ഉയര്‍ന്നിരുന്നു. പഞ്ചായത്ത് ഭരണസമിതിയുടേതാണ് പരാതി.

Latest