Connect with us

Kerala

തോല്‍പ്പെട്ടിയില്‍ രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടേയും ചിത്രമുള്ള ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

തിരഞ്ഞെടുപ്പ് ഫ്‌ലയിങ് സ്‌കോഡാണ് കിറ്റുകള്‍ പിടികൂടിയത്.

Published

|

Last Updated

കല്‍പറ്റ | വയനാട് തോല്‍പ്പെട്ടിയില്‍ നിന്ന് രാഹുല്‍ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി.തിരഞ്ഞെടുപ്പ് ഫ്‌ലയിങ് സ്‌കോഡാണ് കിറ്റുകള്‍ പിടികൂടിയത്.

കര്‍ണാടക കോണ്‍ഗ്രസിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച കിറ്റില്‍ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കാനാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശശികുമാര്‍ തോല്‍പ്പെട്ടിയുടെ വീടിനോട് ചേര്‍ന്ന മില്ലില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഭക്ഷ്യക്കിറ്റുകള്‍.

ഭക്ഷ്യ കിറ്റുകൊടുത്ത് വോട്ടർമാരെ സ്വാധീനിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന ആരോപണവുമായി എൽഡിഎഫ് രംഗത്തെത്തി. എന്നാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാന്‍ നേരത്തെ കൊണ്ടുവന്ന കിറ്റുകളാണ് ഇതെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.