Connect with us

Kerala

ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതലെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ

മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലുള്ളവർക്കുമാണ് കിറ്റ് നൽകുക

Published

|

Last Updated

തിരുവനന്തപുരം |  ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. അഞ്ചു ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലുള്ളവർക്കുമാണ് കിറ്റ് നൽകുക. കിറ്റിൽ  13 ഇന സാധനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വയനാട് ദുരന്തബാധിത പ്രദേശങ്ങളിലെ രണ്ട് റേഷൻ കടകളിലുള്ളവർക്കും കിറ്റ് സൗജന്യമായി നൽകും.

വെള്ള , നീല റേഷൻ കാർഡ് ഉടമകൾക്ക് പത്തു രൂപ 90 പൈസ നിരക്കിൽ 10 കിലോ അരി നൽകുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.

---- facebook comment plugin here -----

Latest