Connect with us

Food Poisoning

ഭക്ഷ്യവിഷബാധ: കോഴിക്കോട് 18 കോളജ് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കോളജ് ക്യാന്റീനില്‍ നിന്നും പൊറോട്ടയും കടലക്കറിയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ

Published

|

Last Updated

കോഴിക്കോട് | കോളജ് ക്യാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ച 18 വിദ്യാര്‍ഥികളെ ഛര്‍ദ്ദിയും വയറിളക്കത്തേയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാദാപുരം പുളിയാവിലെ മലബാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ കോളജ് ക്യാന്റീനില്‍ നിന്നും പൊറോട്ടയും കടലക്കറിയും കഴിച്ചിരുന്നു. പൊറോട്ട പുറത്തുനിന്നും വാങ്ങിയതാണെന്നാണ് ക്യാന്റീന്‍ ജീവനക്കാര്‍ പറയുന്നത്. കടലക്കറി ക്യാന്റീനില്‍ തന്നെ പാകം ചെയ്തതാണ്.

ഛര്‍ദ്ദിയും വയറിളക്കവും മൂലം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 18 വിദ്യാര്‍ഥികളെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായതായും വിദ്യാര്‍ഥികള്‍ പറയുന്നു. പോലീസ്, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും കോളജ് അധികൃതരും ആശുപത്രിയിലെത്തി വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

---- facebook comment plugin here -----

Latest