Connect with us

Kerala

ആലപ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

പത്തോളം വിദ്യാര്‍ഥികളെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

ആലപ്പുഴ |  ആലപ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കോമളപുരം ലൂദര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധ. പത്തോളം വിദ്യാര്‍ഥികളെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടപ്പുറം ആശുപത്രിയിലും ഏതാനും കുട്ടികള്‍ ചികിത്സ തേടിയിട്ടുണ്ട്.

ഛര്‍ദ്ദിയും വയറു വേദനയും ഉണ്ടായതിനെ തുടര്‍ന്നാണ് കുട്ടികള്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ എന്ത് ഭക്ഷണത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത് എന്നതില്‍ വ്യക്തതയില്ല.