Connect with us

Kerala

അങ്കണ്‍വാടിയിലെ ഭക്ഷ്യവിഷബാധ; റിപോര്‍ട്ട് തേടി ഹൈക്കോടതി

കൊച്ചി കോര്‍പറേഷന്‍ സത്യവാങ്മൂലം നല്‍കണം

Published

|

Last Updated

കൊച്ചി | ഈസ്റ്റ് പൊന്നരുന്നിയിലെ നാലാം നമ്പര്‍ അങ്കണ്‍വാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതില്‍ റിപോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി. കൊച്ചി കോര്‍പറേഷന്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുട്ടികള്‍ ആശുപത്രി വിട്ടു. രോഗം റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തുകയും കുടിവെള്ള സാമ്പിള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കുട്ടികള്‍ക്ക് ലക്ഷണങ്ങള്‍ അനുഭവപ്പെട്ടത്. 12 കുട്ടികള്‍ക്കും ഇവരില്‍ ചിലരുടെ രക്ഷിതാക്കള്‍ക്കും ശാരീരിക അസ്വസ്ഥതയുണ്ടായി. കുടിവെള്ളത്തില്‍ നിന്നാകാം രോഗബാധയുണ്ടായതെന്ന് സംശയിക്കുന്നതായി കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

അങ്കണ്‍വാടിയുടെ സമീപത്തുള്ള തോട് അശാസ്ത്രീയമായി നിര്‍മിച്ച റെയില്‍വെ കള്‍വര്‍ട്ട് കാരണം ഒഴുക്ക് തടസ്സസപ്പെട്ട് മലിനമാണ്. ഇതിനടുത്ത് തന്നെയാണ് അങ്കണ്‍വാടിയുടെ കുടിവെള്ള ടാങ്കുമുള്ളത്.

 

Latest