Connect with us

Food Poisoning

ചെന്നൈയിലെ ഐഫോണ്‍ നിര്‍മാണശാലയില്‍ ഭക്ഷ്യവിഷബാധ; 150 ജീവനക്കാര്‍ ആശുപത്രിയില്‍

സംഭവത്തില്‍ പ്രതിഷേധിച്ച് ഹൈവേ ഉപരോധിച്ച നൂറോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

ചെന്നൈ | ആപ്പിള്‍ ഐഫോണ്‍ നിര്‍മിക്കുന്ന ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ (Foxconn) ഇന്ത്യയില്‍ കൂട്ടി ഭക്ഷ്യവിഷബാധ. ഫാക്ടറിയിലെ 150ല്‍ അധികം ജീവനക്കാരാണ് ഭക്ഷ്യവിഷബാധക്കിരകളായത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഹൈവേ ഉപരോധിച്ച നൂറോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഫോക്‌സ്‌കോണിന്റെ ഡോര്‍മിറ്ററിയില്‍ താമസിക്കുന്നവരാണ് ഭക്ഷ്യവിഷബാധക്കിരകളായത്. കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാരും താമസിക്കുന്നത് ഇവിടെയാണ്. സംഭവത്തല്‍ കമ്പനി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സംഭവത്തില്‍ പ്രതിഷേധിച്ച് ജീവനക്കാരും ഭക്ഷ്യവിഷബാധക്കിരകളയവരുടെ ബന്ധുക്കളുമാണ് ചെന്നൈ – ബെംഗളൂരു റോഡ് ഉപരോധിച്ചത്. ഇതുമായി ബന്ധപ്പെട്ട് 70 സ്ത്രീകളെയും 22 പുരുഷന്മാരെയും കസ്റ്റഡിയില്‍ എടുത്തതായി പോലീസ് പറഞ്ഞു.

Latest