Connect with us

food poison death

കോട്ടയത്തെ ഭക്ഷ്യവിഷബാധാ മരണം: ഹോട്ടല്‍ ചീഫ് കുക്ക് അറസ്റ്റില്‍

ചീഫ് കുക്ക് സിറാജുദ്ദീനെ മലപ്പുഴം കാടാമ്പുഴയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

കോട്ടയം/ മലപ്പുറം | കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് രശ്മി മരിച്ച സംഭവത്തില്‍ ഹോട്ടല്‍ ചീഫ് കുക്ക് അറസ്റ്റില്‍. ചീഫ് കുക്ക് മലപ്പുറം തിരൂർ സ്വദേശി സിറാജുദ്ദീനെ കാടാമ്പുഴയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.

ഏറ്റുമാനൂർ കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നരഹത്യാ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയത്. അതേസമയം, ഹോട്ടലിൻ്റെ ഉടമകള്‍ ഒളിവിലാണ്.

കോട്ടയം സംക്രാന്തിയിലെ ഹോട്ടല്‍ പാര്‍ക്കില്‍ നിന്ന് വാങ്ങിയ പാഴ്‌സല്‍ ഭക്ഷണം കഴിച്ചതിന് ശേഷമാണ് രശ്മിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. കോട്ടയം മെഡി.കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് സംഭവം.