Kerala
എല്‍ എല്‍ എസ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
ചികിത്സ തേടിയവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മലപ്പുറം | മലപ്പുറത്ത് സ്‌കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ 19 വിദ്യാര്‍ഥികളെയും 2 അധ്യാപകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേങ്ങര ഇ എം യുപി സ്‌കൂളിലാണ് സംഭവം. എല്‍ എസ് എസ് പരീക്ഷക്കിടെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.
ഭക്ഷ്യവിഷബാധയേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. 195 വിദ്യാര്‍ഥികളാണ് എല്‍ എസ് എസ് പരീക്ഷ എഴുതാന്‍ എത്തിയത്. ചികിത്സ തേടിയവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----