Connect with us

Business

ഭക്ഷ്യ വസ്തുക്കൾക്ക് വില കൂടി; 6.21 ശതമാനത്തിലേക്ക് കുതിച്ചുയർന്ന് ചില്ലറ പണപ്പെരുപ്പം

കഴിഞ്ഞ വർഷം ഒക്ടോബറിൽ 4.87 ശതമാനമായിരുന്നു ചില്ലറ പണപ്പെരുപ്പം

Published

|

Last Updated

ന്യൂഡൽഹി | ഭക്ഷ്യവസ്തുക്കളുടെ വില വർധനയെ തുടർന്ന് രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ഒക്ടോബറിൽ 6.21 ശതമാനമായി ഉയർന്നു. റിസർവ് ബാങ്ക് നിശ്ചയിച്ച പരിധിയായ 6 ശതമാനം മറികടന്നാണ് പണപ്പെരുപ്പം കുതിക്കുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ 4.87 ശതമാനമായിരുന്നു ചില്ലറ പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കളുടെ വില ഒക്ടോബറിൽ 10.87 ശതമാനമായി ഉയർന്നു. സെപ്റ്റംബറിൽ ഇത് 9.24 ശതമാനവും കഴിഞ്ഞ വർഷം ഒക്ടോബറിൽ 6.61 ശതമാനവുമായിരുന്നു.

ഈ മാസം ആദ്യം നടന്ന നയസമിതി യോഗത്തിൽ റിസർവ് ബാങ്ക് നിർണ്ണായക പലിശ നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല.