Connect with us

Kerala

28.94 കോടിയുടെ റെക്കോര്‍ഡ് വരുമാനവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

.മുന്‍ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം അധിക വരുമാനമാണ് ഇത്തവണ നേടിയത്

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ വകുപ്പ് റെക്കോര്‍ഡ് വരുമാനം നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി. ലൈസന്‍സ്, രജിസ്‌ട്രേഷന്‍, പിഴ എന്നിങ്ങനെയുള്ള ഇനത്തില്‍ 28.94 കോടി രൂപയാണ് 2022-23 കാലയളവില്‍ വകുപ്പിന്റെ വരുമാനമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും രജിസ്ട്രേഷനും ലഭ്യമാക്കാനും ഭക്ഷ്യ സുരക്ഷാ നിയമ ലംഘനം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും സാധിച്ചു എന്നതിന്റെ തെളിവ് കൂടിയാണ് വരുമാന വര്‍ധനയെന്നും മന്ത്രി വ്യക്തമാക്കി.

.മുന്‍ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം അധിക വരുമാനമാണ് ഇത്തവണ നേടിയത്. 15.41 കോടി രൂപയായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വരുമാനം.അഡ്ജ്യൂഡിക്കേറ്റിംഗ് ഓഫീസര്‍ വഴിയുള്ള പിഴയായി 1.27 കോടി, സാമ്പിള്‍ പരിശോധന 1.34 കോടി രൂപ, ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, രജിസ്ട്രേഷന്‍ ഫീസിനത്തില്‍ 19.08 കോടി, പിഴത്തുകയായി 2.72 കോടി, കോടതി വഴിയുള്ള പിഴയായി 10.67 ലക്ഷം, വാര്‍ഷിക റിട്ടേണായി 4.42 കോടി എന്നിങ്ങനെയാണ് വരുമാനം ആരോഗ്യവകുപ്പിലേക്ക് എത്തിയത്.