food safety
ഭക്ഷ്യസുരക്ഷ: ലൈസൻസ് ഡ്രൈവ് ഇന്ന് മുതൽ
ലൈസൻസിന് പകരം രജിസ്‌ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ നിയമനടപടികൾക്ക് വിധേയമാക്കും.
തിരുവനന്തപുരം | ഭക്ഷ്യസ്ഥാപനങ്ങളിൽ സുരക്ഷാ ലൈസൻസ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ സംസ്ഥാന വ്യാപകമായി ഓപറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവ് നടത്തും.
ഇന്നും നാളെയുമായി നടക്കുന്ന പ്രത്യേക ഡ്രൈവിലൂടെ ലൈസൻസിന് പകരം രജിസ്‌ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ നിയമനടപടികൾക്ക് വിധേയമാക്കും.
ലൈസൻസിന് പകരം രജിസ്‌ട്രേഷൻ ഉപയോഗിക്കാൻ പാടുള്ളതല്ല. ചെറിയ കച്ചവടക്കാർ മാത്രമേ രജിസ്‌ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കാൻ പാടുള്ളൂ. ഇത് ദുരുപയോഗം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുക്കുക.
തെറ്റിദ്ധാരണയുടെ പേരിൽ രജിസ്‌ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കൂടി ലൈസൻസിലേക്ക് കൊണ്ടുവരണമെന്ന ഉദ്ദേശ്യത്തോടെയാണ് ഡ്രൈവ് നടത്തുന്നതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.