coffee house closed
തൃശൂരിൽ കോഫി ഹൗസ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അടപ്പിച്ചു; ദുരൂഹമെന്ന് ജീവനക്കാർ
പഴകിയ ഭക്ഷണം പിടിച്ചില്ലെന്നും നടപടി ദുരൂഹമാണെന്നും കോഫി ഹൗസ് മാനേജർ പറഞ്ഞു.
തൃശൂർ | മുളങ്കുന്നത്തുകാവ് മെഡി.കോളജിന് സമീപമുള്ള ഇന്ത്യൻ കോഫി ഹൗസ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അടപ്പിച്ചു. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധിച്ച ശേഷം പൂട്ടാൻ നോട്ടീസ് നൽകിയത്. അതേസമയം, ഇവിടെ നിന്ന് പഴകിയ ഭക്ഷണം പിടിച്ചില്ലെന്നും നടപടി ദുരൂഹമാണെന്നും കോഫി ഹൗസ് മാനേജർ പറഞ്ഞു.
ഉച്ചക്ക് 12 മണിയോടെയാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. 21 ദിവസത്തേക്ക് അടക്കാനാണ് നോട്ടീസ് നൽകിയത്. വൃത്തിഹീനമായ അടുക്കള കാരണമാണ് നടപടിയെന്ന് സൂചനയുണ്ട്. അതേസമയം, ഈ കോഫി ഹൗസിനെ കുറിച്ച് ധാരാളം പരാതികള്‍ ലഭിച്ചെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. നൂറോളം ജീവനക്കാർ ഇവിടെ ജോലിയെടുക്കുന്നുണ്ട്.
---- facebook comment plugin here -----