Connect with us

Uae

ഭക്ഷ്യ സുരക്ഷാ വീഴ്ച: അബുദബിയിൽ റസ്റ്റോറന്റ് അടച്ചുപൂട്ടി

പാക്കിസ്ഥാൻ വംശജൻ്റെ നിയന്ത്രണത്തിലുള്ള റസ്റ്റോറന്റാണ് അടച്ചു പൂട്ടിയത്.

Published

|

Last Updated

അബുദബി | ഭക്ഷ്യ സുരക്ഷാ വീഴ്ച കാരണം അബുദബി നഗരത്തിൽ ഇലക്ട്ര സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റ് ആരോഗ്യ വകുപ്പ് അധികൃതർ  അടച്ചുപൂട്ടി. പാക്കിസ്ഥാൻ വംശജൻ്റെ നിയന്ത്രണത്തിലുള്ള റസ്റ്റോറന്റാണ് അടച്ചു പൂട്ടിയത്. നടപടിക്ക് മുമ്പ് വൃത്തിഹീനമായ സ്ഥലങ്ങളിൽ ഭക്ഷണം സൂക്ഷിക്കുന്നതിന് മുന്നറിയിപ്പ് നൽകിയിരുന്നതായും പരിശോധനയിൽ മാംസം ദുർഗന്ധമുള്ളതായി കണ്ടെത്തിയതായും അബുദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.

ഉപഭോക്താക്കളുടെ ആരോഗ്യത്തിന് അപകടകരമായേക്കാവുന്ന രീതിയിൽ ഭക്ഷണ സംഭരണ സ്ഥലങ്ങളിൽ  പ്രാണികളെ കണ്ടെത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. ആരോഗ്യ, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ തുടർച്ചയായി പരാജയപ്പെട്ടതാണ് റസ്റ്റോറന്റ് അടച്ചുപൂട്ടാൻ കാരണം. ഭക്ഷണം തയ്യാറാക്കുന്നതിലും സൂക്ഷിക്കുന്ന സ്ഥലങ്ങളിലും ശുചിത്വം കുറവായതിനാൽ അടച്ചുപൂട്ടുന്നതിന് മുമ്പ്  ഇതിനകം രണ്ട് നോട്ടീസുകൾ റെസ്റ്റോറന്റിന് നൽകിയിരുന്നു.

മാനേജ്‌മെന്റ് സ്ഥിതിഗതികൾ ശരിയാക്കുന്നതുവരെ റസ്റ്റോറന്റ് അടച്ചിടുമെന്ന് അബുദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. റസ്‌റ്റോറന്റിന്റെ ഫ്രിഡ്ജിൽ അഴുകിയ മാംസവും അടുക്കളയിൽ പാറ്റകളും എലികളും ഇഴയുന്നതും ഇൻസ്പെക്ടർമാർ കണ്ടെത്തിയതിനെത്തുടർന്ന് ഈ റസ്റ്റോറന്റ് 2011ലും അടച്ചുപൂട്ടിയിരുന്നു.

---- facebook comment plugin here -----

Latest