Connect with us

Kerala

ഉമ തോമസ് എം എല്‍ എക്ക് അപകടം സംഭവിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

വദിയില്‍ സ്ഥലമില്ലായിരുന്നു എന്നും അത്യന്തം അപകടകരമായ സാഹചര്യത്തിലാണ് വേദി ഒരുക്കിയതെന്നും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്

Published

|

Last Updated

കൊച്ചി |  കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എം എല്‍ എക്ക് വീണു പരിക്കേറ്റ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. വേദിയില്‍ സ്ഥലമില്ലായിരുന്നു എന്നും അത്യന്തം അപകടകരമായ സാഹചര്യത്തിലാണ് വേദി ഒരുക്കിയതെന്നും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പിന്‍നിരയില്‍ നിന്ന് ഉമ തോമസ് മുന്‍നിരയിലേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം.

ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരിക്കുന്നു. മന്ത്രിയും എ ഡി ജി പിയും അടുത്തു നില്‍ക്കെ ആയിരുന്നു അപകടം. വന്‍ വീഴ്ചയാണ് സംഘാടകരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
ഗിന്നസ് റിക്കാര്‍ഡിന്റെ പേരില്‍ നടന്ന പരിപാടിയെ സംബന്ധിച്ചു വിവിധ കേസുകളില്‍ അന്വേഷണം നടക്കുന്നതിനാല്‍ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.

നൃത്താധ്യാപകര്‍ പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. സംഘാടകര്‍ക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഉമ തോമസ് എം എല്‍ എയ്ക്ക് പരിക്കേല്‍ക്കാനിടയായ പരിപാടി സംഘടിപ്പിച്ച മൃദംഗവിഷന്‍ മാനേജിങ് ഡയറക്ടര്‍ നികോഷ് കുമാറാണ് ഒന്നാം പ്രതി. മൃദംഗ വിഷന്‍ പ്രൊപ്രൈറ്റര്‍ നികോഷ് കുമാര്‍ ഇന്ന് ഉച്ചയ്ക്ക് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരാകണം. എത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest