Connect with us

International

പാകിസ്ഥാനില്‍ ട്രെയിന്‍ റാഞ്ചിയ ദൃശ്യങ്ങള്‍ പുറത്ത്

അഫ്ഗാനിസ്ഥാനും ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയിലാണ് സംഭവം നടന്നത്

Published

|

Last Updated

ഇസ്ലാമാബാദ് | പാകിസ്ഥാനില്‍ ബലൂച് ലിബറേഷന്‍ ആര്‍മി ട്രെയിന്‍ റാഞ്ചിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. റെയില്‍വേ ട്രാക്കിന് സമീപം സ്ഫോടനമുണ്ടാകുന്നതും യാത്രക്കാരെ ബന്ധികളാകുന്നതുമായ ദൃശ്യങ്ങളുമാണ് വീഡിയോയില്‍ ഉള്ളത്. അഫ്ഗാനിസ്ഥാനും ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയിലാണ് സംഭവം നടന്നത്.

സ്‌ഫോടനത്തെ തുടര്‍ന്ന് നിര്‍ത്തിയ ട്രെയിനിലേക്ക് ലിബറേഷന്‍ ആര്‍മി ഇരച്ചുകയറി യാത്രക്കാരെ ബന്ധികളാക്കുകയായിരുന്നു. ക്വെറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോകുന്ന പാസഞ്ചര്‍ ട്രെയിന്‍ ജാഫര്‍ എക്‌സ്പ്രസാണ് റാഞ്ചിയത്. ആക്രമണത്തില്‍ ലോക്കോ പൈലറ്റും 27 ലിബറേഷന്‍ ആര്‍മിഅംഗങ്ങളും കൊല്ലപ്പെട്ടു. 400-ലേറെ യാത്രക്കാരായിരുന്നു ഒമ്പതുബോഗികളുള്ള ജാഫര്‍ എക്സ്പ്രസില്‍ ഉണ്ടായിരുന്നത്.

യാത്രക്കാരില്‍ ബലൂചിസ്ഥാന്‍ സ്വദേശികളായവരെ അപ്പോള്‍ തന്നെ വിട്ടയച്ചിരുന്നു. ബന്ദികളായ 155 പേരെ മോചിപ്പിച്ചെന്നാണ് പാക് സേന പറയുന്നത്. എന്നാല്‍ 100 ലേറെ പേര്‍ ഇപ്പോഴും ബന്ദികളായി ട്രെയിനില്‍ തന്നെ തുടരുകയാണ്.

 

Latest