Kerala
കോതമംഗലത്ത് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്നു വീണു; നിരവധി പേര്‍ക്ക് പരുക്ക്
മത്സരം ആരംഭിക്കുന്നതിന് പത്തു മിനിറ്റിനു മുമ്പ് താല്‍ക്കാലിക ഗാലറിയുടെ ഒരു ഭാഗം തകര്‍ന്നു വീഴുകയായിരുന്നു

എറണാകുളം | കോതമംഗലത്ത് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്ന് വീണ് അപകടം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. അടിവാട് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെയാണ് അപകടം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹീറോ യങ്ങസ് എന്ന ക്ലബ്ബ് നടത്തിയ ടൂര്‍ണമെന്റിനിടയാണ് അപകടം. മത്സരം ആരംഭിക്കുന്നതിന് പത്തു മിനിറ്റിനു മുമ്പ് താല്‍ക്കാലിക ഗാലറിയുടെ ഒരു ഭാഗം തകര്‍ന്നു വീഴുകയായിരുന്നു. രാത്രി 10 മണിയോടെയാണ് മത്സരം തുടങ്ങേണ്ടിയിരുന്നത്. ഫൈനല്‍ മത്സരം ആയതിനാല്‍ കാണികള്‍ നിരവധിയുണ്ടായിരുന്നു.
4000ത്തോളം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുന്‍പാണ് അപകടം. മുള ഉള്‍പ്പടെയുപയോഗിച്ചാണ് ഗാലറി നിര്‍മിച്ചത്. ഒരു വശത്തേക്ക് ചരിഞ്ഞ് മറിഞ്ഞു വീഴുകയായിരുന്നു.