Connect with us

Kerala

മലപ്പുറത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നുവീണ സംഭവത്തിൽ കേസെടുത്തു

സെവന്‍സ് ഫുട്‌ബോള്‍ സംഘാടകര്‍ക്ക് എതിരെയാണ് കേസ്.

Published

|

Last Updated

മലപ്പൂറം | മലപ്പുറം പൂങ്ങോട് താത്കാലികമായി കെട്ടിയുണ്ടാക്കിയ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ പോലീസ് കേസെടുത്തു. സെവന്‍സ് ഫുട്‌ബോള്‍ സംഘാടകര്‍ക്ക് എതിരെയാണ് കേസ്.

കാളികാവ് പൂങ്ങോടില്‍ ഇന്നലെ രാത്രി രാത്രി 9.30ഓടെയാണ് ഗ്യാലറി തകര്‍ന്നുവീണ് നൂറോളം പേര്‍ക്ക് പരുക്കേറ്റത്. ഇവരില്‍ 15 പേരുടെ നില ഗുരുതരമാണ്. അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്റിലെ ഇന്നലത്തെ മത്സരത്തിന് തൊട്ടുമുമ്പായിരുന്നു സംഭവം. ഗ്യാലറി നിറഞ്ഞുകവിഞ്ഞ് കാണികളുണ്ടായിരുന്നു.

റോഡിനോട് ചേര്‍ന്നുള്ള ഗ്യാലറിയാണ് തകര്‍ന്നത്. കവുങ്ങും മുളയും ഉപയോഗിച്ചാണ് ഗ്യാലറി നിര്‍മിച്ചത്. തിക്കിലും തിരക്കിലും പെട്ടും ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.