Uae
ഫുട്ബോളര്‍ സലാഹ് പുസ്തകമേളക്കെത്തുന്നു
ഞായറാഴ്ച വൈകുന്നേരം ഏഴിനാണ് സംവദിക്കുക.

ഷാര്‍ജ| ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ലോക ഫുട്ബോളര്‍ മുഹമ്മദ് സലാഹ് എത്തുന്നു. ഞായറാഴ്ച വൈകുന്നേരം ഏഴിനാണ് സംവദിക്കുക. മൈതാനത്തിലെ വേഗം കൃത്യത, പ്രതിരോധം എന്നിവക്ക് ലോകമെമ്പാടും അറിയപ്പെടുന്ന സലാഹ് വായനയും പഠനവും തന്റെ വിജയത്തിന് എങ്ങനെ നിര്‍ണായകമായി എന്ന് ചര്‍ച്ച ചെയ്യും.
ഈജിപ്തിലെ ജീവിത കഥയും പുസ്തകങ്ങളോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും സ്റ്റേഡിയത്തിനപ്പുറമുള്ള അദ്ദേഹത്തിന്റെ യാത്രാ വിശേഷങ്ങളും അയവിറക്കും. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫുട്ബോള്‍ കളിക്കാരിലൊരാളാണ് സലാഹ്.
---- facebook comment plugin here -----