Connect with us

Kerala

ജനങ്ങള്‍ മുഖ്യമന്ത്രിയെ നികൃഷ്ടജീവിയായി കാണുന്നത് ചരിത്രത്തില്‍ ആദ്യം: കെ സുധാകരന്‍

കോണ്‍ഗ്രസ് വിട്ട സരിന് ജന്മദോഷമെന്നും സുധാകരന്‍

Published

|

Last Updated

കല്‍പ്പറ്റ | കേരളത്തിലെ ജനങ്ങള്‍ മുഖ്യമന്ത്രിയെ നികൃഷ്ടജീവിയായി കാണുന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. യു ഡി എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.

പിണറായി ജയിലില്‍ പോകാതിരിക്കുന്നത് സി പി എം -ബി ജെ പി കാരണ കാരണമാണ്. യുഡിഎഫ് – ബി ജെ പി ഡീല്‍ എന്ന് പറയാന്‍ സി പി എമ്മിന് നാണമില്ലേ എന്നാണ് ചോദിക്കാനുള്ളത്. സി പി എമ്മിനും ബി ജെ പി ക്കുമാണ് പരസ്പരം കടപ്പാട് ഉള്ളത്. കെ സുരേന്ദന് സി പി എം സംരക്ഷണം ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിനെ പ്രതീക്ഷയോടെ നോക്കുന്നു. പിണറായിയുടെ മണ്ഡലത്തില്‍ പോലും തനിക്ക് ഭൂരിപക്ഷം കിട്ടി. എനിക്ക് കിട്ടിയതില്‍ സി പി എം വോട്ടുകളുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് വിട്ട സരിനെതിരെയും സുധാകരന്‍ ആഞ്ഞടിച്ചു. സരിന് ബുദ്ധിയും വിവരവും ഉണ്ട്. പക്ഷേ വിവരക്കേടും ബുദ്ധിയില്ലായ്‌മേ പറയൂ. ജന്‍മദോഷമാണ് അതെന്നായിരുന്നു സുധാകരന്റെ വാക്കുകള്‍.

 

Latest