Connect with us

Educational News

പത്തൊമ്പതാം തവണയും നൂറുമേനി; ചരിത്ര നേട്ടവുമായി മഹ്‌ളറ

പരീക്ഷ എഴുതിയ 16 വിദ്യാര്‍ഥികളില്‍ ഏഴു പേരും ഡിസ്റ്റിങ്ഷനോടെ പാസ്സായി. ഏഴുപേര്‍ക്ക് ഫസ്റ്റ് ക്ലാസ്സ് ലഭിച്ചപ്പോള്‍ രണ്ട് വിദ്യാര്‍ഥികള്‍ സെക്കന്‍ഡ് ക്ലാസ്സോടെ ഉന്നത പഠനത്തിന് അര്‍ഹരായി.

Published

|

Last Updated

കോഴിക്കോട് | സി ബി എസ് ഇ പത്താംതരം പരീക്ഷയില്‍ ചരിത്ര നേട്ടം ആവര്‍ത്തിച്ച് മഹ്‌ളറ പബ്ലിക് സ്‌കൂള്‍ മാവൂര്‍. പത്തൊമ്പതാം തവണയും നൂറുമേനി കരസ്ഥമാക്കിയ സ്‌കൂള്‍ ഇക്കുറിയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

പരീക്ഷ എഴുതിയ 16 വിദ്യാര്‍ഥികളില്‍ ഏഴു പേരും ഡിസ്റ്റിങ്ഷനോടെ പാസ്സായി. ഏഴുപേര്‍ക്ക് ഫസ്റ്റ് ക്ലാസ്സ് ലഭിച്ചപ്പോള്‍ രണ്ട് വിദ്യാര്‍ഥികള്‍ സെക്കന്‍ഡ് ക്ലാസ്സോടെ ഉന്നത പഠനത്തിന് അര്‍ഹരായി. എ പി ജില്‍നയാണ് സ്‌കൂള്‍ ടോപ്പര്‍.

മൂല്യാധിഷ്ഠിത പഠനത്തോടു കൂടിയാണ് വിദ്യാര്‍ഥികള്‍ ഭൗതിക വിദ്യാഭ്യാസത്തിലും മികച്ച മുന്നേറ്റം കാഴ്ചവെക്കുന്നത്. വിജയം നേടിയ വിദ്യാര്‍ഥികളെ അക്കാദമിക് ഡയറക്ടര്‍ എന്‍ മുഹമ്മദലി, സീനിയര്‍ പ്രിന്‍സിപ്പല്‍ കെ ജംഷീര്‍, പ്രിന്‍സിപ്പല്‍ ഫാഹിത, പി ടി എ പ്രസിഡന്റ് നവാസ്, മറ്റ് മാനേജ്‌മെന്റ്, പി ടി എ പ്രതിനിധികള്‍ അഭിനന്ദിച്ചു.