Uae
ഫോർബ്സ് 100 ബിസിനസ് വനിതാ പട്ടിക: യു എ ഇ ഒന്നാം സ്ഥാനത്ത്
തുടർച്ചയായ മൂന്നാം വർഷവും ഫസ്റ്റ് അബൂദബി ബേങ്ക് ഗ്രൂപ്പ് സി ഇ ഒ ഹന അൽ റുസ്തമാനി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
![](https://assets.sirajlive.com/2025/02/forbe-875x538.gif)
ദുബൈ | ഫോബ്സ് മിഡിൽ ഈസ്റ്റിന്റെ ഏറ്റവും ശക്തരായ ബിസിനസ് വനിതകളുടെ വാർഷിക പട്ടികയിൽ യു എ ഇ ഒന്നാം സ്ഥാനത്തെത്തി.ഈ വർഷത്തെ റാങ്കിംഗിൽ രാജ്യത്ത് പ്രവർത്തിക്കുന്ന 46 സ്ത്രീകളാണ് ഉൾപ്പെട്ടിരിക്കുന്നത്. 18 സ്ത്രീകളുമായി ഈജിപ്ത് രണ്ടാം സ്ഥാനത്തും ഒമ്പത് സ്ത്രീകളുമായി സഊദി അറേബ്യ മൂന്നാം സ്ഥാനത്തുമെത്തി.
തുടർച്ചയായ മൂന്നാം വർഷവും ഫസ്റ്റ് അബൂദബി ബേങ്ക് ഗ്രൂപ്പ് സി ഇ ഒ ഹന അൽ റുസ്തമാനി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.ആദ്യ ഏഴ് സ്ഥാനങ്ങളിൽ അഡ്നോക് ഓഫ്ഷോറിന്റെ സി ഇ ഒ തൈബ അൽ ഹാശിമി, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ജി സി സി ചെയർപേഴ്സണും സി ഇ ഒയുമായ അലിഷ മൂപ്പൻ എന്നിവർ ഉൾപ്പെടുന്നു.
ബേങ്കിംഗ്, ധനകാര്യ സേവന മേഖലയിലാണ് കൂടുതൽ വനിതകളുള്ളത്. 25 പേർ ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ മേഖലകളിൽ ഒമ്പത് പേരുമുണ്ട്.