Connect with us

First Gear

കേരള പൊലീസിന്റെ 46 സ്റ്റേഷനുകളില്‍ ഫോഴ്സ് ഗുര്‍ഖ

ഒരു വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില.

Published

|

Last Updated

തിരുവനന്തപുരം| ദുര്‍ഘട പ്രദേശങ്ങളിലൂടെ യാത്ര ചെയ്യാന്‍ സാധിക്കുന്ന ഫോഴ്‌സ് കമ്പനിയുടെ ഗുര്‍ഖ ജീപ്പുകള്‍ കേരള പൊലീസ് വാങ്ങി. 46 പൊലീസ് സ്റ്റേഷനുകള്‍ക്ക് വാഹനങ്ങള്‍ കൈമാറിയതായാണ് റിപ്പോര്‍ട്ട്. ദുര്‍ഘട പാതകളിലൂടെ അനായാസം സഞ്ചരിക്കാന്‍ സഹായകരമാകുന്നതാണ് ഈ വാഹനമെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എഡിജിപി മനോജ് എബ്രഹാം, ഫോഴ്‌സ് കമ്പനി പ്രതിനിധികളില്‍ നിന്ന് വാഹനങ്ങള്‍ ഏറ്റുവാങ്ങി.

സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയര്‍ന്ന പ്രദേശങ്ങളിലേക്കും നക്‌സല്‍ ബാധിത മേഖലകളിലേക്കുമായാണ് വാഹനങ്ങള്‍ കൈമാറിയിരിക്കുന്നത്. ഫോര്‍വീല്‍ ഡ്രൈവ് വാഹനത്തില്‍ ആറ് പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. സ്റ്റേറ്റ് പ്ലാന്‍, പൊലീസ് നവീകരണ പദ്ധതി എന്നിവ പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങിയത്. ഒരു വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില. എല്ലാ വാഹനങ്ങള്‍ക്കുമായി എത്ര കോടി രൂപ ചെലവായെന്ന വിശദമായ കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല.

 

---- facebook comment plugin here -----

Latest