Connect with us

First Gear

ഇന്ത്യന്‍ വിപണിയില്‍ 2021 ഗൂര്‍ഖ എസ് യു വി പുറത്തിറക്കി ഫോഴ്‌സ്

2021 ഫോഴ്‌സ് ഗൂര്‍ഖ പരുക്കന്‍ ബോക്‌സി ശൈലിയാണ് നിലനിര്‍ത്തുന്നത്. ഫ്രണ്ടില്‍ മുന്‍ മോഡലില്‍ വാഗ്ദാനം ചെയ്തിരുന്ന എഫ് ലോഗോയ്ക്ക് പകരമായി ഒരു ബോള്‍ഡ് ഗൂര്‍ഖ ലോഗോയാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| കാത്തിരിപ്പിന് ശേഷം ഫോഴ്‌സ് മോട്ടോര്‍സ് 2021 ഗൂര്‍ഖ എസ്യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 13.59 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ് ഷോറൂം വില. ഒക്ടോബര്‍ 15 മുതല്‍ എസ്യുവിയുടെ ഡെലിവറികള്‍ നിര്‍മ്മാതാക്കള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 25,000 രൂപ ടോക്കണ്‍ തുകയില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച 2021 ഫോഴ്‌സ് ഗൂര്‍ഖ മുന്‍ മോഡലിനേക്കാള്‍ നീളവും വീതിയുമുള്ളതാണ്. റെഡ്, ഓറഞ്ച്, വൈറ്റ്, ഗ്രീന്‍, ഗ്രേ എന്നീ അഞ്ച് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ എസ്യുവി ലഭ്യമാകും.

മുന്‍ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ ഗൂര്‍ഖയ്ക്ക് 124 എംഎം കൂടുതല്‍ നീളവും 22 എംഎം കൂടുതല്‍ വീതിയും 20 എംഎം കൂടുതല്‍ ഉയരവുമുണ്ട്. ഫോഴ്‌സ് മോട്ടോഴ്‌സ് ഇന്ത്യ പുതിയ ഗൂര്‍ഖയോടൊപ്പം 1.5 ലക്ഷം കിലോമീറ്ററുകള്‍ അല്ലെങ്കില്‍ നാല് സൗജന്യ സര്‍വ്വീസുകള്‍ക്കൊപ്പം മൂന്ന് വര്‍ഷ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടി നല്‍കുന്നു. ഓണ്‍റോഡ് സഹായത്തിനായി 6,200 ടച്ച് പോയിന്റുകളുള്ള ഓട്ടോ യൂറോപ്പ് ഇന്ത്യയുമായി കമ്പനി കൈകോര്‍ത്തിട്ടുണ്ട്.

പുതിയ ഗൂര്‍ഖ മോടിപിടിപ്പിക്കാന്‍ ഉപഭോക്താക്കള്‍ക്ക് നിരവധി ആക്സസറികളും ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു. 2021 ഫോഴ്‌സ് ഗൂര്‍ഖ പരുക്കന്‍ ബോക്‌സി ശൈലിയാണ് നിലനിര്‍ത്തുന്നത്. ഫ്രണ്ടില്‍ മുന്‍ മോഡലില്‍ വാഗ്ദാനം ചെയ്തിരുന്ന എഫ് ലോഗോയ്ക്ക് പകരമായി ഒരു ബോള്‍ഡ് ഗൂര്‍ഖ ലോഗോയാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. പൈലറ്റ് ലാമ്പ്‌സ്, ലോ ബീം, ഹൈ ബീം എന്നിവ ഉള്‍പ്പെടുന്ന എല്‍ഇഡി ഫോഴ്‌സ് പ്രോ എഡ്ജ് ഹെഡ്ലാമ്പുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു വാഹനമാണിത്. പുതിയ ഗൂര്‍ഖയ്ക്ക് ടില്‍റ്റ് ആന്‍ഡ് ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ്, പവര്‍ വിന്‍ഡോകള്‍, സെന്‍ട്രല്‍ ലോക്കിംഗ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, വൈപ്പറുകളുള്ള സിംഗിള്‍-പീസ് പിന്‍ ഡോര്‍, വേരിയബിള്‍ ഇന്റര്‍മിറ്റനഡ് സ്പീഡ് ഫ്രണ്ട് വൈപ്പറുകള്‍, കോര്‍ണറിംഗ് ലാമ്പുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയവ ലഭിക്കുന്നു.

നാല് യാത്രക്കാര്‍ക്കും ക്യാപ്റ്റന്‍ സീറ്റുകള്‍ എസ് യു വി വാഗ്ദാനം ചെയ്യുന്നു. പുതിയ ഗൂര്‍ഖ യാത്രക്കാര്‍ക്കായി സെഗ്മെന്റ് ലീഡിംഗ് ലെഗ് റൂം, ഹെഡ് റൂം, എല്‍ബോ റൂം എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. നാവിഗേഷനോടൊപ്പം ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേ സപ്പോര്‍ട്ടുമുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം പോലുള്ള പുതിയ മിഡ്‌നൈറ്റ് ബ്ലാക്ക് ഇന്റീരിയറും നൂതന സവിശേഷതകളും ഇതിലുണ്ട്. നാല് യാത്രക്കാര്‍ക്കും ചാര്‍ജ്ജിംഗ് പോര്‍ട്ടുകളും എസ്യുവിയില്‍ ഉണ്ട്.