National
നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടനാ വിരുദ്ധം; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കേന്ദ്രം
ഭീഷണിപ്പെടുത്തിയും മറ്റു വഴികളിലൂടെയും മതപരിവര്‍ത്തനം നടക്കുന്നുണ്ട്. ഇത് തടയാന്‍ നടപടികള്‍ സ്വീകരിച്ചതായും കേന്ദ്രം.
ന്യൂഡല്‍ഹി | നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് വ്യക്തമാക്കി കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം മതം മാറ്റാനുള്ള അവകാശമല്ലെന്നാണ് കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.
ഭീഷണിപ്പെടുത്തിയും മറ്റു വഴികളിലൂടെയും മതപരിവര്‍ത്തനം നടക്കുന്നുണ്ട്. ഇത് തടയാന്‍ നടപടികള്‍ സ്വീകരിച്ചതായും കേന്ദ്രം വ്യക്തമാക്കുന്നു.
---- facebook comment plugin here -----